Connect with us

National

പരിചയ സമ്പന്നര്‍ക്കൊപ്പം പുതുമുഖങ്ങളും മോദി മന്ത്രിസഭയിലേക്ക്

Published

|

Last Updated



ന്യൂഡല്‍ഹി:
പരിചയ സമ്പന്നര്‍ക്കൊപ്പം പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി രണ്ടാം മോദി മന്ത്രിസഭ. പ്രഹ്ലാദ് ജോഷി, റീത്താ ബഹുഗുണ ജോഷി തുടങ്ങി പന്ത്രണ്ടു പുതിയ മന്ത്രിമാര്‍ സര്‍ക്കാറില്‍ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം, കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, നിര്‍മല സീതാരാമന്‍, പ്രകാശ് ജാവേദ്കര്‍, ബാബുല്‍ സുപ്രിയോ തുടങ്ങിയവര്‍ രണ്ടാം സര്‍ക്കാറിലും മന്ത്രിമാരായുണ്ടാകും.

ശിവസേന, ജനതാദള്‍ (യു), അകാലിദള്‍, ലോക് ജന്‍ശക്തി പാര്‍ട്ടി (എല്‍ ജെ പി), എ ഐ ഡി എം കെ എന്നീ എന്‍ ഡി എ സഖ്യകക്ഷികളില്‍ നിന്നുള്ളവര്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകും. നിലവില്‍ പാര്‍ട്ടി അധ്യക്ഷനായ അമിത് ഷായും കാബിനറ്റ് റാങ്കുള്ള മന്ത്രിയാകും. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചവരെ അമിത് ഷാ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

മന്ത്രിമാരാകുമെന്ന് ഉറപ്പായവര്‍: അമിത് ഷാ, രവിശങ്കര്‍ പ്രസാദ്, പീയുഷ് ഗോയല്‍, സ്മൃതി ഇറാനി, നിര്‍മല സീതാരാമന്‍, കിരണ്‍ റിജിജു, സുഷമ സ്വരാജ്, രാജ്നാഥ് സിംഗ്, നിഥിന്‍ ഗഡ്കരി, ധര്‍മേന്ദ്ര പ്രധാന്‍, ഡോ. ഹര്‍ഷവര്‍ധന്‍, കൃഷന്‍പാല്‍ ഗുര്‍ജാര്‍, ശ്രീപാദ് നായിക്, നരേന്ദ്രസിംഗ് തോമര്‍, സുരേഷ് പ്രഭു, റാവു ഇന്ദ്രജിത് സിംഗ്, വി കെ സിംഗ്, അര്‍ജിന്‍ റാം മേവാള്‍, രാംവിലാസ് പസ്വാന്‍, ഹര്‍സിമ്രാത് കൗള്‍, ഡി വി സദാനന്ദ ഗൗഡ, ബാബുല്‍ സുപ്രിയോ, പ്രകാശ് ജാവേദ്കര്‍, രാംദാസ് അതാവ്ലെ, ജിതേന്ദ്രര്‍ സിംഗ്, നിരഞ്ജന്‍ ജ്യോതി, പര്‍ഷോത്തം രൂപാല, തവര്‍ചന്ദ് ഗെഹ്ലോത്, വി മുരളീധരന്‍, രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്, ആര്‍ സി പി സിംഗ്, ജി കിഷന്‍ റെഡ്ഢി, സുരേഷ് അന്‍ഗാഡി, എ രവീന്ദ്രനാഥ്, കൈലാഷ് ചൗധരി, പ്രഹ്ളാദ് ജോഷി, സോം പ്രകാശ്, രാമേശ്വര്‍ തേലി, സൗരഭ് പതാക, ദേബാശ്രീ ചൗധരി, റീത്ത ബഹുഗുണ ജോഷി.

Latest