Connect with us

Ongoing News

ദക്ഷിണാഫ്രിക്കക്ക് ബെന്‍ 'ഷോക്ക്'; ആതിഥേയര്‍ക്ക് 104 റണ്‍സ് ജയം

Published

|

Last Updated

ഓവല്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്ക് മിന്നും വിജയം. ഇംഗ്ലണ്ട് ജഴ്‌സിയില്‍ രാജ്യാന്തര ഏകദിനത്തില്‍ 200ാം മല്‍സരത്തിന് ഇറങ്ങിയ ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗനുള്ള ടീമിന്റെ സമ്മാനം. ദക്ഷിണാഫ്രിക്കയെ 104 റണ്‍സിന് തോല്‍പിച്ച് ഇംഗ്ലണ്ട് വരവറിയിച്ചു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്കക്ക് നല്‍കിയ 311 വിജയലക്ഷ്യം അവര്‍ക്ക് മറികടക്കാനായില്ല. പത്തോവറും ഒരു പന്തും ബാക്കി നില്‍ക്കെ 207 റണ്‍സില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു. റണ്‍ അടിസ്ഥാനത്തില്‍ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ രണ്ടാമത്തെ തോല്‍വിയാണിത്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയോടു 130 റണ്‍സിനു തോറ്റതാണ് ഏറ്റവും കനത്ത തോല്‍വി.

79 പന്തില്‍ ഒന്‍പതു ബൗണ്ടറി സഹിതം 89 റണ്‍സെടുത്തു ബാറ്റിങ്ങിലും രണ്ടു വിക്കറ്റുമായി ബോളിങ്ങിലും രണ്ടു ക്യാച്ചും ഒരു റണ്ണൗട്ടും സഹിതം ഫീല്‍ഡിങ്ങിലും തിളങ്ങിയ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്റെ ഉജ്വല പ്രകടനമാണ് ഇംഗ്ലണ്ടിന് ലോകകപ്പില്‍ വിജയത്തുടക്കം സമ്മാനിച്ചത്. സ്റ്റോക്‌സാണ് കളിയിലെ കേമനും.

ടോസ് നേടിയിട്ടും ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ച ദക്ഷിണാഫ്രിക്കക്ക് ഇംഗ്ലണ്ട് നല്‍കിയത് 312 വിജയലക്ഷ്യം. സ്‌കോര്‍ മുപ്പത്തിയാറില്‍ നില്‍ക്കുമ്പോള്‍ എയ്ഡന്‍ മാര്‍ക്രം ജ്യൂറൂട്ടിന് ക്യാച്ച് നല്‍കി മടങ്ങി. നായകന്‍ ഡു പ്ലെസിസും (5) മടങ്ങിയതോടെ സ്‌കോര്‍ 44/2. ക്വിന്റല്‍ ഡിക്വോക്ക് നേടിയ 68 റണ്‍സിന്റെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്ക പൊരുതി നോക്കിയെങ്കിലും സ്‌കോര്‍ 129 ല്‍ നില്‍ക്കെ മൂന്നാം വിക്കറ്റും നഷ്ടമായി. റസി വാന്‍ഡെര്‍ ഡ്യൂസെന്‍ 61 പന്തുകളില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച് പുറത്തായി. പിന്നീട് ദക്ഷിണാഫ്രിക്ക ലോകതോല്‍വിയിലേക്ക് കൂപ്പുകുത്തി. ഡുമിനി(8), പ്രെട്രോറിയസ്(1), ഇമ്രാന്‍ താഹിര്‍(0) എന്നിവരുടെ വിക്കറ്റുകൂടി നഷ്ടമായപ്പോള്‍ പതനം പൂര്‍ത്തിയായി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ആറുപേര്‍ക്ക് മാത്രമാണ് രണ്ടക്കം നേടാനായത്.

ബാറ്റിങ്ങില്‍ ജേസണ്‍ റോയി (54), ജ്യൂ റൂട്ട് (51), ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ (57) എന്നിവരുടെയും ബോളിങ്ങില്‍ ഏഴ് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചറിന്റെയും പ്രകടനം ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണായകമായി.

ആറ് അര്‍ധസെഞ്ചുറികളാണ് ഉദ്ഘാടന മല്‍സരത്തില്‍ പിറന്നത്. ഇംഗ്ലണ്ട് നിരയില്‍ നാലും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടും. ബെന്‍ സ്റ്റോക്‌സ് (89), ജേസണ്‍ റോയി (54), ജോ റൂട്ട് (51), ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ (57) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ അര്‍ധസെഞ്ചുറി നേടിയവര്‍. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് (74 പന്തില്‍ 68), റീസ വാന്‍ഡര്‍ ഡ്യൂസന്‍ (61 പന്തില്‍ 50 എന്നിവരുടെ പ്രകടനം ടീമിനെ ഇരുനൂറിലെത്തിച്ചു. മൂന്നാം വിക്കറ്റില്‍ ഡികോക്ക് – വാന്‍ഡര്‍ ഡ്യൂസന്‍ സഖ്യം 85 റണ്‍സാണ് നേടിയത്.

ടോസ് നേടി ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് തുടക്കത്തിലേറ്റത്. ഇന്നിംഗ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ സൂപ്പര്‍ ഓപ്പണര്‍ ജോണി ബെയര്‍‌സ്റ്റോ പുറത്തായി. ആദ്യ ഓവര്‍ എറിഞ്ഞ ഇമ്രാന്‍ താഹിറിനായിരുന്നു വിക്കറ്റ്. സ്‌കോര്‍ബോര്‍ഡില്‍ അപ്പോള്‍ ഒരു റണ്‍ മാത്രം. എന്നാല്‍ പകച്ചുപോകാതെ ഇംഗ്ലണ്ട് നിലയുറപ്പിച്ചു.

ജേസണ്‍ റോയിയും ജോ റൂട്ടും ചേര്‍ന്ന കൂട്ടുകെട്ട് 106 കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. 54 റണ്‍സെടുത്ത റോയിയാണ് അദ്യം പുറത്തായത്. അധികം വൈകാതെ തന്നെ 51 റണ്‍സെടുത്ത റൂട്ടും പുറത്തായി. ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗനും ബെന്‍ സ്റ്റോക്‌സും ഒത്തുചേര്‍ന്ന് 106 റണ്‍സ് അടിച്ചുകൂട്ടി. തുടര്‍ന്ന് 57 റണ്‍സെടുത്ത മോര്‍ഗന്‍ 60 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും നേടിയാണ് പുറത്തായത്.

മോര്‍ഗന്‍ പോയതോടെ സ്റ്റോക്‌സിലായിരുന്നു ഇംഗലണ്ടിന്റെ പ്രതീക്ഷ. എന്നാല്‍ പിന്നീടെത്തിയ ബാറ്റ്‌സ്മാന്‍മാര്‍ക്കാര്‍ക്കും സ്റ്റോക്‌സിന് മികച്ച പിന്തുണ നല്‍കാനിയില്ല. സ്‌കോര്‍ 300 എത്തിയപ്പോള്‍ സ്റ്റോക്‌സും ആഫ്രിക്കന്‍ ഭോളര്‍മാര്‍ക്ക് കീഴടങ്ങി. സ്‌റ്റേക്‌സ് മടങ്ങുമ്പോള്‍ 79 പന്തില്‍ ഒമ്പത് ഫോറുകളുടെ സഹായത്തോടെ 89 റണ്‍സാണ് സ്വന്തം പേരില്‍ ക്രോര്‍ ചെയ്തത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗി എന്‍ഗിഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. കാഗിസോ റബാദ, താഹിര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആന്‍ഡില്‍ ഫെലുക്വായോ ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആതിഥേയരായ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഏറെ സന്തുലിതമായ ടീമുമായാണ് ഇരുടീമും കളത്തിലിറങ്ങിയത്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്. എന്നാല്‍, ആദ്യ പരിശീലന മത്സരത്തില്‍ ആസ്ത്രേലിയയോടേറ്റ തോല്‍വി ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ രണ്ടാം സന്നാഹത്തില്‍ അഫ്ഗാനിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയം നേടാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞു. ദക്ഷിണാഫ്രിക്കയാവട്ടെ പരീശീലന മത്സരങ്ങളിലെ മികച്ച വിജയവുമായാണ് ഇറങ്ങിയത്. പരിചയ സമ്പത്തും യുവത്വത്തിനും ഒരു പോലെ പ്രാധാന്യം നല്‍കിയ ടീമായിരുന്നു അവരുടേത്. എന്നാല്‍ ലോകകപ്പ് അടക്കുമുള്ള നിര്‍ണായക മത്സരങ്ങളില്‍ കപ്പടിക്കാന്‍ കഴിയാത്ത ദുഷ്പേര് ദക്ഷിണാഫ്രിക്കന്‍ ടീമിനുണ്ട്. ഇത്തവണ ഇത് തിരുത്താനാവുമെന്ന പ്രതീക്ഷയിലായിരുന്നു ഡു പ്ലെസിസും സംഘവും ഇറങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് 311 റണ്‍സാണ് നേടിയത്. മറുപടിയില്‍ തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിലും പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. 39.5 ഓവറില്‍ 207 റണ്‍സിന് ദക്ഷിണാഫ്രിക്ക കൂടാരത്തില്‍ തിരിച്ചെത്തി.
ടോസിനു ശേഷം ദക്ഷിണാഫ്രിക്കന്‍ നായകന്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് (68), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (50) എന്നിവരുടെ ഫിഫ്റ്റികള്‍ മാറ്റിനിര്‍ത്തിയാല്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് പ്രകടനം ദുരന്തമായി മാറി. 74 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് ഡികോക്ക് ടീമിന്റെ ടോപ്‌സ്‌കോററായത്. ഡ്യുസെന്‍ 61 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും നേടി.
അവസാന നിമിഷം ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിലെത്തിയ ജോഫ്ര ആര്‍ച്ചറാണ് ദക്ഷിണാഫ്രിക്കയുടെ അന്തകനായത്. താരം മൂന്നു വിക്കറ്റുമായി ഇംഗ്ലീഷ് ബൗളിങിന് ചുക്കാന്‍ പിടിച്ചു. ലിയാം പ്ലങ്കെറ്റിനും ബെന്‍ സ്‌റ്റോക്‌സിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ഇംഗ്ലണ്ടിന് എട്ടു വിക്കറ്റ് 311 നഷ്ടത്തില്‍ റണ്‍സാണ് നേടാനായത്. നാലു പേരുടെ ഫിഫ്റ്റികളാണ് ആതിഥേയരുടെ ഇന്നിങ്‌സിന് കരുത്തായത്. ഏകദിനത്തില്‍ കഴിഞ്ഞ അഞ്ച് മല്‍സരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ ടോട്ടലാണ് ഈ കളിയിലേത്. 89 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. 79 പന്തുകള്‍ നേരിട്ട സ്‌റ്റോക്‌സിന്റെ ഇന്നിംഗ്‌സില്‍ ഒമ്പതു ബൗണ്ടറികളുണ്ടായിരുന്നു. ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ (57), ജാസണ്‍ റോയ് (54), ജോ റൂട്ട് (51) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു കളിയില്‍ ഇംഗ്ലണ്ടില്‍ നാലു താരങ്ങള്‍ ഫിഫ്റ്റി നേടിയത്.
സ്‌കോര്‍ ബോര്‍ഡ്
ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സ് – ക്വിന്റണ്‍ ഡി കോക്ക് 68 സി റൂട്ട് ബി പ്ലങ്കറ്റ്, ഹാഷിം അംല 13 സി ജോസ് ബട്്‌ലര്‍ ബി പ്ലങ്കെറ്റ്, ഐഡന്‍ മര്‍ക്രാം 11 സി റൂട്ട്് ബി ആര്‍ച്ചര്‍, ഫഫ് ഡു പ്ലേസിസ് 5 സി മോയിന്‍ ബി ആര്‍ച്ചര്‍, വാന്‍ ഡെര്‍ ഡസണ്‍ 50 സി മോയിന്‍ ബി ആര്‍ച്ചര്‍, ഡുമിനി 8 സി സ്റ്റോക്‌സ്് ബി മോയിന്‍, പ്രെടോറിയസ്് 1 റണ്ണൗട്ട് സ്റ്റോക്‌സ്്/മോര്‍ഗന്‍, പെഹ്്‌ലുക്വായോ 24 സി സ്റ്റോക്‌സ്് ബി ആദില്‍ റശീദ്, റബാഡ 11 സി പ്ലങ്കെറ്റ് ബി സ്റ്റോക്‌സ്, എങ്കിടി 6 നോട്ടൗട്ട്, ഇംറാന്‍ താഹിര്‍ 0 സി റൂട്ട് സ്റ്റോക്‌സ്, എക്‌സ്ട്രാസ് 10 ടോട്ടല്‍ 207 (10 വിക്കറ്റ്, 39.5 ഓവര്‍)
വിക്കറ്റ് വീഴ്ച : 36-1 (ഐഡന്‍ മര്‍ക്രാം 7.4), 44-2 (ഫഫ് ഡു പ്ലേസിസ് 9.3), 129-3 (ക്വിന്റണ്‍ ഡി കോക്ക് 22.6), 142-4 (ഡുമിനി 25.5), 144-5 (പ്രെടോറിയസ് 26.2) 167-6 (വാന്‍ ഡെര്‍ ഡസണ്‍ 31.5), 180-7 (പെഹ്്‌ലുക്വായോ 34.1), 193 -8 (ഹാഷിം അംല 38.1), 207 -9(റബാഡ 39.4), 207-10 (താഹിര്‍ 39.5)

ബൗളര്‍ (ഓവര്‍ റണ്‍സ്, വിക്കറ്റ് ക്രമം)
ക്രിസ് വോക്‌സ് 5,24,0
ആര്‍ച്ചര്‍ 7,27,3
ആദില്‍ റാഷിദ് 8,35,1
മോയിന്‍ അലി 10,63,1
പ്ലങ്കെറ്റ് 7,37,2
സ്റ്റോക്‌സ് 2.5,12,2

ഇംഗ്ലണ്ട് ഇന്നിംഗ്‌സ്
ജാസന്‍ റോയ് 54 സി ഡു പ്ലേസിസ് ബി പെഹ്്‌ലുക്വായോ, ബാരിസ്‌റ്റോ 0 സി ഡികോക്ക് ബി താഹിര്‍, ജോയ് റൂട്ട് 51 സി ഡുമിനി ബി റബാഡ, ഇയാന്‍ മോര്‍ഗന്‍ 57 മര്‍ക്രാം ബി താഹിര്‍, ബെന്‍ സ്‌റ്റോക്‌സ് 89 സി അംല ബി എങ്കിടി, ബട്്്‌ലര്‍ 18 ബി എങ്കിടി, മോയിന്‍ അലി 3 സി ഡു പ്ലേസിസ് ബി എങ്കിടി, ക്രിസ് വോക്‌സ് 13 സി ഡു പ്ലേസിസ് ബി റബാഡ, പ്ലങ്കെറ്റ് 9 നോട്ടൗട്ട്, ആര്‍ച്ചെര്‍ 7 നോട്ടൗട്ട്, ടോട്ടല്‍ 50 ഓവര്‍ 8 വിക്കറ്റിന് 311.

വിക്കറ്റ് വീഴ്ച : 1-1 (ബാരിസ്‌റ്റോ 0.2), 107-2(ജാസന്‍ റോയ്18.4), 111-3(ജോയ് റൂട്ട് 19.1), 217-4 (ഇയാന്‍ മോര്‍ഗന്‍ 36.5), 247-5 (ബട്്്‌ലര്‍ 41.2), 260-6 (മോയിന്‍ അലി 43.6), 285-7(ക്രിസ് വോക്‌സ് 47.3) 300-8(ബെന്‍ സ്‌റ്റോക്‌സ് 48.6)
ബൗളര്‍ (ഓവര്‍ റണ്‍സ്, വിക്കറ്റ് ക്രമം)
ഇംറാന്‍ താഹിര്‍ 10,61,2
ലുന്‍ഗി എന്‍ഗിഡി 10,66,3
കഗിസൊ റബാഡ 10,66,2
ഡ്വെയിന്‍ പ്രിറ്റോറിയസ് 7,42,0
ആന്‍ഡില്‍ പെലുവായോ 8,44,1
ജീന്‍ പോള്‍ ഡുമിനി 2,14,0
മര്‍ക്രാം 3,16,0