Connect with us

Kerala

രാജി തീരുമാനത്തില്‍ നിന്ന് മാറാതെ രാഹുല്‍; പ്രിയങ്കയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയും പാളി

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും രണ്‍ദീപ് സുര്‍ജെവാലയും നടത്തിയ ചര്‍ച്ചയും ലക്ഷ്യംകണ്ടില്ല. രാഹുലിന്റെ വസതിയിലെത്തിയ നേതാക്കള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്ന് രാഹുല്‍ അറിയിച്ചതായാണ് വിവരം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയാലും ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം വേണമെങ്കില്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും രാഹുല്‍ നേതാക്കളെ അറിയിച്ചു.

തിരഞ്ഞെടുപ്പില്‍ രാജ്യവ്യാപകമായി വലിയ തിരിച്ചടി നേരിട്ട കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം രാഹുലിന്റെ തീരുമാനം താങ്ങാവുന്നതിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ പല നയപരിപാടികളും മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചായിരുന്നു രാഹുല്‍ കൈക്കൊണ്ടിരുന്നത്. ഉപദേശകരുടെ നിര്‍ദേശത്തിന് അനുസരിച്ച് തീരുമാനമെടുക്കുന്നത് പലപ്പോഴും തിരിച്ചടിയാണ് രാഹുലിന് സമ്മാനിച്ചത്. ഈ സാഹചര്യത്തില്‍ തീരുമാനം എടുക്കുന്നതിന് തനിക്ക് എല്ലാ അധികാരവും ലഭിക്കുക എന്ന സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമായാണ് രാഹുലിന്റെ രാജി ഭീഷണിയെന്നും സംശയമുണ്ട്.

പകരക്കാരന്‍ ആര് എന്ന നിലയിലേക്ക് ചര്‍ച്ച പോയിട്ടില്ലെങ്കിലും പ്രതിസന്ധി അതിജീവിക്കേണ്ടത് എങ്ങനെ എന്ന നിലയിലാണ് കോണ്‍ഗ്രസ്.
വൈകിട്ട് നാല് മണിയോടെ രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. ഈ യോഗത്തില്‍ ചില നിര്‍ണായക നീക്കങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. വീണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിളിച്ച് ചേര്‍ത്ത് പാര്‍ട്ടിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തന്റെ നിലപാട് ആവര്‍ത്തിച്ചേക്കും.
കൂടുതല്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ച് സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങളും ഉയര്‍ന്ന് വന്നിട്ടുണ്ട്. എന്നാല്‍ രാഹുലിന്റെ രാജിക്കാര്യത്തില്‍ തീരുമാനം ആയ ശേഷം മാത്രമേ മറ്റ് ചര്‍ച്ചകളെല്ലാം നടക്കൂ എന്നതാണ് അവസ്ഥ.

---- facebook comment plugin here -----

Latest