Connect with us

Kerala

വയനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

Published

|

Last Updated

കല്‍പറ്റ: വയനാട്ടിലെ പനമരത്ത് ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. കര്‍ഷകന്‍ ദിനേശ് കുമാറിന്റെ ഭാര്യയോടും മകളോടുമാണ് രാഹുല്‍ ഫോണില്‍ സംസാരിച്ചത്.

പനമരം നീര്‍വാരത്ത് വി ഡി ദിനേശനാണ് കഴിഞ്ഞ ദിവസം വിഷം കഴിച്ച് ജീവനൊടുക്കിയത്. കടബാധ്യതകളെ തുടര്‍ന്നാണ് ദിനേശന്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. വിവിധ ബാങ്കുകളില്‍നിന്ന് വായ്പ എടുത്തിരുന്ന ദിനേശന് റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.