Connect with us

National

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിംസ്റ്റക് രാഷ്ട്രതലവന്മാര്‍ പങ്കെടുക്കും

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിംസ്റ്റക് രാഷ്ട്രതലവന്മാര്‍ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.

ബിംസ്റ്റക് അംഗരാഷ്ട്രങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മാര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്മലാന്‍ഡ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള രാഷ്ട്രതലവന്മാരാണ് ചടങ്ങില്‍ പങ്കെടുക്കുക. ഇവര്‍ക്ക പുറമെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ്, മൗറീഷ്യസ് പ്രധാനമന്ത്രി എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനെ ചടങ്ങിലേക്ക് ക്ഷണിച്ചതായി റിപ്പോര്‍ട്ടുകളില്ല.

2014ല്‍ അധികാരമേല്‍ക്കുമ്പോള്‍ സാര്‍ക്ക് രാഷ്ട്ര തലവന്മാരെയാണ് മോദി ക്ഷണിച്ചിരുന്നത്. അന്ന് പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിനും ബാലാകോട്ട് മിന്നലാക്രമണത്തിനും ശേഷം പാക്കിസ്ഥാനുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ഇത്തവണ പാക് പ്രധാനമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിക്കില്ലെന്നാണ് സൂചന. അതേസമയം, രണ്ടാം തവണയും വിജയം നേടിയ നരേന്ദ്ര മോദിയെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ടെലിഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു.

Latest