Connect with us

Eranakulam

കൊച്ചിയില്‍ ബ്രോഡ്‌വേ മാര്‍ക്കറ്റില്‍ തീപ്പിടിത്തം; തീ നിയന്ത്രണ വിധേയം

Published

|

Last Updated

കൊച്ചി: എറണാകുളം കൊച്ചിയിലെ ബ്രോഡ്‌വേ മാര്‍ക്കറ്റിറ്റില്‍ തുണിക്കടയിലുണ്ടായ തീപ്പിടിത്തതില്‍ മൂന്ന് കടകള്‍ കത്തിനശിച്ചു. 12ഓളം അഗ്നിശമന വിഭാഗങ്ങള്‍ ഒന്നര മണിക്കൂര്‍ നടത്തിയ ശ്രമഫലമായാണ് തീ നിയന്ത്രണ വിധേമാക്കിയത്. കൊച്ചി നഗരമധ്യത്തിലുള്ള ഏറ്റവും പഴക്കം ചെന്ന വ്യാപാര കെട്ടിടങ്ങളിലൊന്നിലാണ് ഇന്ന് രാവിലെ പത്ത് മണിയോടെ തീപ്പിടിച്ചത്. മൂന്ന് നിലകളിലായുള്ള കെട്ടിടത്തിലെ തയ്യല്‍ മെഷീന്‍ ഉത്പ്പനങ്ങള്‍ വില്‍ക്കുന്ന കടയിലാണ് ആദ്യം തീപ്പിടിച്ചത്. തുടര്‍ന്ന് സമീപത്തെ ഹാര്‍ഡ് വെയല്‍ ഷോപ്പിലേക്കും തീപ്പിടിച്ചു. ഇവിടെ നിന്നാണ് മൂന്ന് നിലകളിലായുള്ള ഭദ്ര ടെക്സ്റ്റയില്‍സിന്റെ ഗോഡൗണിലക്ക് തീപ്പിടിച്ചത്.

മൊത്ത വ്യാപാര തുണിക്കടയായതിനാല്‍ നിരവധി പേര്‍ തീപ്പിടിച്ചപ്പോള്‍ സംഭവ സ്ഥലത്തുണ്ടായി. ഇവരെ പോലീസെത്തി ഒഴുപ്പിക്കുകയായിരുന്നു. തീപ്പിടിത്തം വലിയ ദുരന്തമായി മാറാതിരിക്കാന്‍ സമീപത്തെ കടകളില്‍ നിന്ന് സാധനങ്ങള്‍ എടുത്തുമാറ്റി. ആളുകള്‍ പ്രദേശത്ത് എത്തുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്നിനാല്‍ പ്രദേശത്തേക്കുള്ള വാഹന ഗതാഗതം പോലീസ് നിരോധിച്ചു.

ഇടുങ്ങി വഴികളിലുള്ള സ്ഥലായതിനാല്‍ അഗ്നിശമന വിഭാഗത്തിന് ശരിയായ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. തീപ്പിടിച്ച കെട്ടിടത്തില്‍ നിന്നും മറ്റ് കടകളിലേക്ക് പടരാതിരിക്കാനാണ് അഗ്നിശമന വിഭാഗം ആദ്യം ശ്രമിച്ചത്. ഇതിനിടെ മൂന്ന് നിലകളിലുള്ള കെട്ടിടത്തില്‍ സമീപത്തെ മറ്റ് രണ്ട് കടകളിലേക്കുംകൂടി തീ പടര്‍ന്നു. ഇതോടെ കൂടുതല്‍ അഗ്നിശമന വിഭാഗം സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രം തുടങ്ങി. പോലീസും കയറ്റിറക്ക് തൊഴിലാളികളും നാട്ടുകാരും അഗ്നിരക്ഷാ വിഭാഗത്തിന് സഹായവുമായെത്തി. തുടര്‍ന്ന് ഏറെ ശ്രമഫലമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

മൂന്ന് കടകളിലായി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടി. ഇതിന്റെ കണക്കെടുപ്പ് പുരോഗമിക്കുകയാണ്. അപകട കാരണം വ്യക്തായിട്ടില്ല. എന്നാല്‍ ഷോര്‍ഡസര്‍ക്യൂട്ടാകാമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടം ഏറെ പഴക്കം ചെന്നതായതിനാല്‍ വയറിംഗ് എല്ലാം നശിച്ച് തുടങ്ങിയതായാണ് സംശയിക്കുന്നത്.

സ്‌കൂള്‍, പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് വന്‍തോതില്‍ തുണിത്തരങ്ങള്‍ ഇവിടെ ശേഖരിച്ചിരുന്നു. ഇതാണ് നാശനഷ്ടം വര്‍ധിപ്പിച്ചത്.