ഒരുക്കങ്ങള്‍ ഊര്‍ജിതം; മോദിയുടെ സത്യപ്രതിജ്ഞ 30ന്‌ രാഷ്ട്രപതി ഭവനില്‍

Posted on: May 26, 2019 6:31 pm | Last updated: May 27, 2019 at 10:33 am

ന്യൂ ഡല്‍ഹി: രാജ്യത്ത് ആദ്യമായി കോണ്‍ഗ്രസ് അല്ലാത്ത ഒരാള്‍ തുടര്‍ച്ചയായി രണ്ട് തവണ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ചരിത്ര ചടങ്ങിന് 30ന്‌
രാഷ്ട്രപതി ഭവന്‍ സാക്ഷ്യം വഹിക്കും. വ്യാഴാഴ്ച
വൈകിട്ട് ഏഴിനാണ് ചടങ്ങ്. റഷ്യയുടെയും ശ്രീലങ്കന്‍ പ്രസിഡന്റുമാര്‍ അടക്കം നിരവധി ലോക നേതാക്കള്‍ ചടങ്ങിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. സത്യപ്രതിജ്ഞ വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങളാണ് ഡല്‍ഹിയില്‍ നടക്കുന്നത്. ലോകനേതാക്കള്‍ക്ക് പുറമെ രാജ്യത്തെ പ്രമുഖ പാര്‍ട്ടി നേതാക്കളും മത- സാമുദായിക നേതാക്കളുമെല്ലാം ചടങ്ങിനെത്തും.

വീണ്ടും പ്രധാനമന്ത്രിയായി പാര്‍ട്ടി എം പിമാര്‍ തീരുമാനിച്ച മോദി ഗുൂജറാത്തിലെത്തി. അദ്ദേഹത്തിന് അഹമ്മദാബാദില്‍ വന്‍ സ്വീകരണമാണ് പാര്‍ട്ടി ഒരുക്കിയത്‌
. സ്വീകരണത്തിന് ശേഷം അമ്മയെ കാണാന്‍ മോദി വീട്ടിലേക്ക് മടങ്ങി.
നാളെ രാവിലെ സ്വന്തം മണ്ഡലമായ വാരണാസിയിലെത്തി മോദി വോട്ടര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കും. തുടര്‍ന്ന് വൈകിട്ടോടെ ഡല്‍ഹിയിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.