ജനം ക്രിയാത്മകമായി പ്രതികരിച്ചു; തിരഞ്ഞെടുപ്പ് തനിക്ക് ആത്മീയ യാത്ര: മോദി

Posted on: May 21, 2019 10:28 pm | Last updated: May 22, 2019 at 10:30 am

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ആരെയും തോല്‍പ്പിക്കാന്‍ വേണ്ടിയായിരുന്നില്ലെന്നും തനിക്കിത് ആത്മീയ യാത്രയായിരുന്നുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പില്‍ ജനം ക്രിയാത്മകമായി പ്രതികരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 24, 25 തീയ്യതികളിലായി മന്ത്രിമാര്‍ മണ്ഡലങ്ങളില്‍ നിന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തണമെന്നും നിര്‍ദ്ദേശം നല്‍കി.

ഇന്ന് വൈകീട്ടാണ് ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരുടെ യോഗം ചേര്‍ന്നത്. പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ എന്നിവരും യോഗത്തിനെത്തിയിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് ശേഷം വലിയ ആത്മവിശ്വാസത്തിലാണ്. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്.