Kerala
എന്‍ജി. പ്രവേശന പരീക്ഷ: 51,665 പേര്‍ യോഗ്യത നേടി;റാങ്ക് പട്ടിക ജൂണ്‍ ഏഴിന്

തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയെഴുതിയ 73,437 പേരില്‍ 51,665 പേര്‍ യോഗ്യത നേടി. ഹയര്‍ സെക്കണ്ടറിയിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പരീക്ഷയുടെ മാര്‍ക്കും കൂടി ചേര്‍ത്ത് റാങ്ക് പട്ടിക ജൂണ്‍ ഏഴിന് പ്രസിദ്ധീകരിക്കും. ഫാര്‍മസി പ്രവേശന പരീക്ഷയില്‍ 39908 പേരു യോഗ്യത നേടിയിട്ടുണ്ട്.
അതേ സമയം എന്‍ജിനീയറിങ് പരീക്ഷയില്‍ രണ്ട് പേപ്പറുകളില്‍ മിനിമം പത്ത് മാര്‍ക്ക് വീതം നേടി യോഗ്യത നേടാനായ 3328 വിദ്യാര്‍ഥികളുടെ ഫലം വിവിധ കാരണങ്ങളാല്‍ തടഞ്ഞ് വെച്ചിട്ടുണ്ട്. അതിനിടെ ഇതര സംസ്ഥാനത്തുനിന്നും സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോഴ്‌സുകളിലേക്ക് ഇതുവരെ 7300 വിദ്യാര്‍ത്ഥികള്‍ അപേക്ഷിച്ചു. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇതാദ്യമായി മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് അവസരം കിട്ടിയത്.
---- facebook comment plugin here -----