എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കു പിന്നാലെ ആര്‍ എസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി ഗഡ്കരി

Posted on: May 21, 2019 2:01 pm | Last updated: May 21, 2019 at 7:03 pm

നാഗ്പൂര്‍: ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എക്ക് മികച്ച വിജയം പ്രഖ്യാപിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കു പിന്നാലെ ആര്‍ എസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഭയ്യാജി ജോഷിയെയാണ് ഗഡ്കരി കണ്ടത്. ബി ജെ പി നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയയും ഗഡ്കരിയൊടൊത്തുണ്ടായിരുന്നു.

എന്‍ ഡി എ അധികാരത്തിലെത്തിയാല്‍ മന്ത്രിസഭയില്‍ പ്രധാന സ്ഥാനം ഉറപ്പുവരുത്തുക ലക്ഷ്യം വച്ചാണ് കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തല്‍. ആര്‍ എസ് എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഗഡ്കരി. എന്നാല്‍, ഒരു സര്‍ക്കാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് കൂടിക്കാഴ്ച നടത്തിയതെന്നായിരുന്നു കൈലാഷിന്റെ പ്രതികരണം.