മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹരജി സുപ്രീം കോടതി വീണ്ടും തള്ളി

Posted on: May 21, 2019 12:50 pm | Last updated: May 21, 2019 at 5:27 pm

ന്യൂഡല്‍ഹി: ഫലം അറിയാന്‍ രണ്ട് ദിവസം ബാക്കിയിരിക്കെ എല്ലാ മണ്ഡലങ്ങളിലെയും വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി വീണ്ടും തള്ളി. ഒരു സംഘം സാങ്കേതിക വിദഗ്ധര്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രീം കോടതിയുടെ അവധിക്കാല ബഞ്ച്‌ തള്ളിയത്. നേരത്തെ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ സമര്‍പ്പിച്ച രണ്ട് ഹരജികളും സുപ്രീം കോടതി തള്ളിയിരുന്നു.

സുപ്രീം കോടതി ബഞ്ച്‌ നേരത്തെ തന്നെ ഈ വിഷയത്തില്‍ തീരുമാനം എടുത്തതാണെന്നും വീണ്ടും ഇതേ പരാതി പരിഗണിക്കുന്നതില്‍ അര്‍ഥമില്ലെന്നും ഈ ഹരജി തന്നെ വിഡ്ഡിത്തമാണെന്നും ആയിരുന്നു സുപ്രീം കോടതി ഹരജി തള്ളിക്കൊണ്ട് പറഞ്ഞത്. ജനങ്ങള്‍ അവരുടെ ഭരണകര്‍ത്താകളെ തിരഞ്ഞെടുക്കട്ടേയെന്നും സുപ്രീംകോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച്‌
നേരത്തെ ഇത് തള്ളിയ സാഹചര്യത്തിലാണ് പുതിയ ഹരജി ഒന്നും പരിഗണിക്കുക പോലും ചെയ്യാതെ തള്ളിയത്.