Connect with us

Malappuram

ഹജ്ജ്: മഹ്‌റം ക്വാട്ടയിൽ 55 പേർക്ക് അവസരം

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മഹ്‌റം ക്വാട്ടയിൽ ഹജ്ജിനപേക്ഷിച്ചവരിൽ 55 പേർക്ക് അവസരം.

130 പേരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് ഇവരെ തിരഞ്ഞെടുത്തത്.
മഹ്‌റം ക്വാട്ടയിൽ ഇന്ത്യയിലാകെ 500 സീറ്റുകളാണ് നീക്കിവെച്ചിരുന്നത്.
തിരഞ്ഞെടുക്കപ്പെട്ടവർ എമ്പാർക്കേഷൻ പോയിന്റ്, താമസ കാറ്റഗറി ( ഗ്രീൻ/അസീസിയ) പ്രകാരമുള്ള മൊത്തം തുകയും അടച്ചതിന്റെ പേ ഇൻ സ്ലിപ് ആയതിന്റെ ഹജ്ജ് കമ്മിറ്റിയുടെ കോപ്പി, ഒറിജിനൽ പാസ്‌പോർട്ട്, വെളുത്ത പ്രതലത്തിലുള്ള 3.5 ഃ 3.5 സൈസിലുള്ള ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ഈ മാസം 30 നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾ ക്ക് അതത് പ്രദേശത്തെ ഹജ്ജ് ട്രെയിനർമാരുമായി ബന്ധപ്പെടേണ്ടതാണെന്നും ഹജ്ജ് കമ്മിറ്റി അധികൃതർ അറിയച്ചു.

---- facebook comment plugin here -----

Latest