Connect with us

Kerala

കൊയിലാണ്ടി ഊരള്ളൂരില്‍ 11 പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു

Published

|

Last Updated

കോഴിക്കോട്: കുറുക്കന്റെ കടിയേറ്റ് 11 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെ കൊയിലാണ്ടിക്കടുത്ത് ഊരള്ളൂരിലാണ് സംഭവം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടയുള്ളവര്‍ക്കാണ് കടിയേറ്റത്.
ആളുകളുടെ ബഹളം കേട്ട് ഓടിയെത്തിയര്‍ക്കെല്ലാം കുറുക്കന്റെ കടിയേറ്റു. ഏഴ് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. മിക്കവര്‍ക്കും ദേഹമാസകലം കടിയേറ്റിട്ടുണ്ട്.

ആക്രമകാരിയായ കുറുക്കനെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കടിയേറ്റവര്‍ക്ക് പേ വിഷബാധയ്‌ക്കെതിരായി കുത്തിവെ്പ്പ് നല്‍കി.