Connect with us

National

പുല്‍വാമയില്‍ ഏറ്റ്മുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വിധിച്ചു. അവന്തിപോരയിലെ പന്‍സ്ഗാം മേഖലയില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റമുട്ടലുണ്ടായത്. വെടിയുതിര്‍ത്ത ഭീകരര്‍ക്ക് നേരെ സേന തിരിച്ചടിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ മതൃദേഹങ്ങള്‍ കണ്ടെത്തിയത്.

രണ്ട് ദിവസം മുമ്പ് ഷോപിയാനിലുണ്ടായ ഏറ്റമുട്ടില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഒരു സൈനികന് വീരമൃത്യുവും സംഭവിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെയും വോട്ടെണ്ണല്‍ ദിവസവും രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ഡ സൈന്യം പരിശോധന ശക്തമാക്കിയിട്ടുണ്ട്.