Connect with us

International

ലണ്ടന്‍ ഓഹരി വിപണി തുറക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി; ഖ്യാതി ഇനി പിണറായിക്കു സ്വന്തം

Published

|

Last Updated

ലണ്ടന്‍: ലണ്ടന്‍ ഓഹരി വിപണി തുറക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയെന്ന ഖ്യാതി ഇനി കേരള മുഖ്യമന്ത്രി പിണറായി വിജയനു സ്വന്തം. ധനമന്ത്രി തോമസ് ഐസക്, സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് ഐ എ എസ്, കിഫ്ബി സി ഇ ഒ. കെ എം എബ്രഹാം തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ഓഹരി വിപണി തുറന്നത്.

ലണ്ടന്‍ ഓഹരി വിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ആദ്യ സംസ്ഥാനതല സ്ഥാപനമായി കിഫ്ബി മാറുന്നതിന്റെ ഭാഗമായാണ് കിഫ്ബി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിക്ക് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്.

അടുത്ത മൂന്നു വര്‍ഷത്തിനകം അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി രൂപയുടെ മൂലധന നിക്ഷേപം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബിയുടെ ഓഹരി ലണ്ടന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.