അമേരിക്കയിലെ അലബാമയില്‍ ഗര്‍ഭഛിദ്രം നിരോധിച്ചു

Posted on: May 15, 2019 9:59 pm | Last updated: May 16, 2019 at 10:33 am

അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് ഗര്‍ഭഛിദ്രം പൂര്‍ണമായി നിരോധിക്കുന്ന ബില്‍ സെനറ്റ് പാസാക്കി. 99 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കും ഗര്‍ഭഛിദ്രം. ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായാല്‍ പോലും ഗര്‍ഭഛിദ്രം നടത്തുന്നത് ഇനിമുതല്‍ കുറ്റകരമാകും.

ആറിനെതിരെ 25 വോട്ടുകള്‍ക്കാണ് സെനറ്റ് നിയമം പാസാക്കിയത്.ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന്‍ അപകടത്തിലാകുന്ന സന്ദര്‍ഭത്തില്‍ മാത്രമായിരിക്കും ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുക.
ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയാകുന്ന സ്ത്രീകളെ ഒഴിവാക്കണമെന്ന് ഭേദഗതി നിര്‍ദേശിച്ചെങ്കിലും വോട്ടിനിട്ട് തള്ളി. ആറ് മാസത്തിന് ശേഷം ഗവര്‍ണറുടെ ഒപ്പോടുകൂടി മാത്രമേ നിയമം നടപ്പില്‍ വരുകയുള്ളൂ. ബില്ലിനെതിരയും അനുകൂലിച്ചും എതിര്‍ത്തും ആളുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.