മൂന്നു വയസുകാരനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തി; മാതാവും കാമുകനും കസ്റ്റഡിയില്‍

Posted on: May 15, 2019 2:28 pm | Last updated: May 15, 2019 at 7:30 pm

കോഴിക്കോട്: മാതാവിനും കാമുകനുമൊപ്പം പരുക്കുകളോടെ കണ്ടെത്തിയ മൂന്നു വയസുകാരനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂരില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ സുലൈഖയെയും കാമുകന്‍ അല്‍ത്വാഫിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിക്കോട് പി എം കുട്ടി റോഡിലെ വീട്ടില്‍ വച്ചാണ് ഇവരെ കണ്ടെത്തിയത്. കുട്ടിയുടെ പരുക്ക് ബൈക്കില്‍ നിന്ന് വീണപ്പോള്‍ സംഭവിച്ചതാണെന്നാണ് ഇവര്‍ പോലീസിനോടു പറഞ്ഞത്. കുട്ടിയെ ചികിത്സിച്ചതിന്റെ രേഖകളും സുലൈഖയും അല്‍ത്വാഫും ഹാജരാക്കിയതായി നടക്കാവ് പോലീസ് പറഞ്ഞു.

ഭര്‍ത്താവ് സുബൈര്‍ അലിക്കൊപ്പം കോയമ്പത്തൂരില്‍ താമസിച്ചു വരികയായിരുന്ന സുലൈഖയെ ഏപ്രില്‍ 27 മുതല്‍ കാണാതാവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പാലക്കാട് സൗത്ത് സ്റ്റേഷനില്‍ പരാതി നിലവിലുണ്ട്. തിരച്ചിലിനിടെ പി എം കുട്ടി റോഡിലെ വീട്ടില്‍ വച്ച് സുലൈഖയെയും കാമുകനെയും കുട്ടിയെയും കണ്ടെത്തിയ സുബൈര്‍ അലി വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.