Connect with us

National

സാമ്പത്തിക പ്രതിസന്ധി; കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 207 പേര്‍

Published

|

Last Updated

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് കഴിഞ്ഞ വര്‍ഷം മാത്രം 207 പേര്‍ പൗരത്വം ഉപേക്ഷിച്ചു. 2010 മുതല്‍ 2018 വരെ കാലയളവില്‍ പൗരത്വം ഉപേക്ഷിച്ചത് 290 പേരാണ്. ഇതില്‍ 207 പേരും 2018ലാണ് ഇന്ത്യന്‍ പൗരത്വം റദ്ദാക്കിയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദി ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

2010 ജനുവരി ഒന്ന് മുതല്‍ 2018 ഒക്‌ടോബര്‍ 22 വരെയുള്ള കണക്കുകളാണ് വിവരാവകാശ രേഖയായി ലഭിച്ചത്. 2010ല്‍ വെറും മൂന്ന് പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. 2012 മുതല്‍ 2015 വരെ കാലയളവില്‍ ആരും പൗരത്വം ഉപേക്ഷിച്ചിട്ടില്ല. 2016ല്‍ 19 പേരും 2017ല്‍ 60 പേരും പൗരത്വം റദ്ദാക്കി. 2018ല്‍ ഇത് കുത്തനെ ഉയര്‍ന്ന് 207ലെത്തുകയായിരുന്നു. 2018 ഒക്‌ടോബര്‍ 23ന് ശേഷമുള്ള വിവരങ്ങള്‍ മന്ത്രാലയത്തിന്റെ പക്കല്‍ ലഭ്യമല്ല.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് മറുരാജ്യം തേടിപോകാന്‍ പൗരന്മാരെ പ്രേരിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. അടുത്തിടെയാണ് പൗരത്വം ഉപേക്ഷിക്കപ്പെടുന്നതിന്റെ കാരണങ്ങളിലേക്ക് മന്ത്രാലയം അന്വേഷണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Latest