Connect with us

National

മമതയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത യുവമോര്‍ച്ച നേതാവിന് ജാമ്യം

Published

|

Last Updated

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവമോര്‍ച്ച ഹൗറ കണ്‍വീനര്‍ പ്രിയങ്ക ശര്‍മക്ക് സുപ്രീംകോടതി ജാമ്യം നല്‍കി.
മമത ബാനര്‍ജിയോട് മാപ്പ് പറയണമെന്ന ഉപാധിയോടെ ജാമ്യം നല്‍കിയ കോടതി പിന്നീട് മാപ്പെന്ന ഉപാധി പിന്‍വലിച്ചു.

പ്രിയങ്ക ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ അംഗമാണ്. തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ ഘട്ടത്തില്‍ ഞങ്ങള്‍ ക്രിമിനല്‍ നിയമങ്ങള്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍ മാപ്പുപറയാന്‍ നിര്‍ദേശിക്കുകയാണെന്നും വിധി പറഞ്ഞ സുപ്രീംകോടതി ബെഞ്ച് പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഒരു മറ്റുള്ളവരുടെ അവകാശത്തെ ഹനിക്കുന്നതാവരുത്. ഇപ്പോള്‍ ക്രിമിനല്‍ കുറ്റത്തിന്റെ വശം പരിശോധിക്കുന്നില്ല. എന്നിരുന്നാലും ഇവിടെ ചിലരുടെ വികാരത്തിന് മുറിവേറ്റിട്ടുണ്ട്. മാപ്പ് പറയേണ്ടതായുണ്ട്” എന്നായിരുന്നു സുപ്രീം കോടതി ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് അഭിഭാഷകനോട് മാപ്പ് പറയേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

സിനിമാ താരം പ്രിയങ്ക ചോപ്രയുടെ ചിത്രത്തില്‍ മമതയുടെ മുഖം മോര്‍ഫ് ചെയ്ത് കഴിഞ്ഞ ഒമ്പതിന് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ചിത്രമാണ് പ്രിയങ്കക്ക് വിനയായത്. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ പ്രിയങ്കയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.