Connect with us

Kerala

പൂര ലഹരിയില്‍ തൃശൂര്‍; ഘടക പൂരങ്ങള്‍ എത്തിതുടങ്ങി

Published

|

Last Updated

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് മേളം ഉയര്‍ന്നു. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വിത്യസ്തമായി കനത്ത സുരക്ഷയിലും നിയന്ത്രണത്തിലുമാണ് ഇത്തവണത്തെ പൂരം. 3500 ലധികം പോലീസുകാരെയാണ് പൂരനഗരിയില്‍ വിന്യസിച്ചിരിക്കുന്നത്.

പൂരത്തോടനുബന്ധിച്ച് സാധാരണയായി 60 ഓളം സിസി ടിവികളാണ് സ്ഥാപിക്കാറുള്ളത്. എന്നാല്‍ ഇത്തവണ 100ലധികം സിസി ടിവികളാണ് പൂര നഗരിയെ നിരീക്ഷിക്കാനായി ഒരുക്കിയിരിക്കുന്നത്. പൂരത്തിനെത്തുന്നവര്‍ ക്യാരി ബാഗുകളും മറ്റും കൊണ്ടുവരരുതെന്നും നിര്‍ദേശമുണ്ട്.

തൃശൂര്‍പൂരത്തിന്റെ ഭാഗമായി വടക്കുനാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങള്‍ എത്തിതുടങ്ങി. ആദ്യമെത്തിയത് കണിമംഗലം ശാസ്താവ്. മറ്റ് ഘാടകപൂരങ്ങള്‍ തെക്കേഗോപുര നടവഴി പുറത്തേക്കിറങ്ങിയപ്പോള്‍ കണിമംഗലം തെക്കേ ഗോപുര വഴി അകത്തേക്ക് കടക്കുകയായിരുന്നു. വയിലോ മഴയോ ഏല്‍ക്കാതെ വേണം കണിമംഗലം ശാസ്താവ് പൂര സന്നിധിയിലെത്താന്‍ എന്നാണ് വിശ്വാസം. അതിനാലാണ് വളരെ നേരെത്തെ തന്നെ കണിമംഗലം ശാസ്താവിന്റെ പൂരം പുറപ്പെട്ടത്.

പ്രധാനപ്പെട്ട എട്ട് ക്ഷേത്രങ്ങളിലെയും പൂരങ്ങള്‍ വടക്കുംനാഥ സന്നിധിയിലെത്തുന്നതോടെ പൂരത്തിന്റെ ആഘോഷം കൊടുമുടിയിലെത്തും. 11 മണിയോടെയാണ് മഠത്തില്‍ വരവ്. അതിന് ശേഷം പൂര പ്രേമികളുടെ ആവേശമായ ഇലഞ്ഞിത്തറമേളം നടക്കും.

---- facebook comment plugin here -----

Latest