Connect with us

Education

മഅ്ദിൻ സിവിൽ സർവീസ് അക്കാദമി ഇന്റർവ്യു നാളെ

Published

|

Last Updated

മലപ്പുറം: മഅ്ദിൻ അക്കാദമിക്ക് കീഴിലുള്ള സിവിൽ സർവീസ് അക്കാദമി പ്രഥമ റെസിഡൻഷ്യൽ ബാച്ചിലേക്കുള്ള ഇന്റർവ്യൂ നാളെ സ്വലാത്ത് നഗറിൽ നടക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ രാവിലെ 9.30ന് മുമ്പായി രജിസ്റ്റർ ചെയ്യണം. പത്താം ക്ലാസ് പൂർത്തിയായ വിദ്യാർഥികൾക്ക് പ്ലസ് വണിലേക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 9207563680, 9895802370

Latest