Connect with us

Gulf

മിനി ബസുകള്‍ നിരോധിക്കാന്‍ ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ തീരുമാനം

Published

|

Last Updated

ദുബൈ: യു എ ഇയില്‍ തൊഴിലാളികളെയും സ്‌കൂള്‍ വിദ്യാര്‍ഥികളെയും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മിനി ബസുകള്‍ നിരോധിക്കാന്‍ ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ തീരുമാനിച്ചു. 2023 ജനുവരി മുതല്‍ നിരോധം പ്രാബല്യത്തില്‍ വരും. എന്നാല്‍ 2021 സെപ്തംബര്‍ മുതല്‍ തന്നെ കുട്ടികളെ മിനി ബസുകളില്‍ കൊണ്ടുപോകുന്നതിന് വിലക്കേര്‍പെടുത്തും.

ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ പ്രസിഡന്റും ദുബൈ പോലീസ് ഡെപ്യൂട്ടി കമാന്‍ഡറുമായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. സ്‌കൂള്‍ ബസുകളെ മറികടന്നു പോകുന്ന കാറുകളെ കണ്ടെത്താനുള്ള സംവിധാനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. യുഎ ഇ റോഡ് ഭാര നിയമങ്ങളില്‍ ഭേദഗതി നിര്‍ദേശിച്ച് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും യോഗം ചര്‍ച്ചചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു.
15 യാത്രക്കാര്‍ വരെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ലൈസന്‍സിങ് മാനദണ്ഡങ്ങളില്‍ അബുദാബി പോലീസ് നേരത്തെ മാറ്റം കൊണ്ടുവന്നിരുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് യു എ ഇയില്‍ മിനി ബസുകള്‍ നിരോധിക്കാനുള്ള തീരുമാനം ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ കൈക്കൊണ്ടിരിക്കുന്നത്.
രാജ്യത്തെ റോഡുകളിലെ അപകടങ്ങള്‍, മരണങ്ങള്‍, ഗതാഗത നിയമ ലംഘനങ്ങള്‍ തുടങ്ങിയവയും യോഗം ചര്‍ച്ചചെയ്തു. റോഡപകടങ്ങളിലെ മരണം കഴിഞ്ഞ വര്‍ഷം 32 ശതമാനം കുറഞ്ഞുവെന്ന് യോഗം വിലയിരുത്തി.

---- facebook comment plugin here -----

Latest