Connect with us

Kerala

ലഹരിപദാര്‍ഥങ്ങളുമായി രണ്ട് യുവാക്കള്‍ കോഴിക്കോട് പിടിയില്‍

Published

|

Last Updated

കോഴിക്കോട്: കഞ്ചാവും മയക്കുഗുളികളുമായി രണ്ടു യുവാക്കളെ കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. വാഴക്കാട് സ്വദേശി ആഷിക് അലി(24) , വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് ജിംനാസ് (30) എന്നിവരാണ് കോഴിക്കോട് ബീച്ച് ഗവ.

ജനറല്‍ ആശുപത്രി പരിസരത്ത് അറസ്റ്റിലായത്.ഇവരില്‍നിന്നും 125 ഗ്രാം കഞ്ചാവും 16 നൈട്രോസെപാം ഗുളികകളും കണ്ടെടുത്തു. ഇവരുടെ ബൈക്കും എക്‌സൈസ് പിടിച്ചെടുത്തു. ബീച്ച് ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഡീഅഡിക്ഷന്‍ കേന്ദ്രത്തിലെത്തുന്നവരെയും വിദ്യാര്‍ഥകളെയും ലക്ഷ്യമിട്ടാണ് ഇവര്‍ ലഹരി പദാര്‍ഥങ്ങള്‍ എത്തിക്കുന്നത്.