Connect with us

National

ആറാം ഘട്ടത്തില്‍ 59 മണ്ഡലങ്ങള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് നാളെ. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലേക്കാണ് വോട്ടടെുുപ്പ്. ഇതില്‍ 44മണ്ഡലങ്ങള്‍ ബി ജെ പിയുടെ സിറ്റിംഗ് സീറ്റുകളാണ്. യു പിയിലെ 14, ഹരിയാനയിലെ പത്ത്, ബീഹാര്‍ എട്ട്, ബംഗാള്‍ എട്ട്, ഡല്‍ഹി ഏഴ്, ഝാഖണ്ഡിലെ നാല് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ക്രമക്കേടുകളെ തുടര്‍ന്ന് മാറ്റിവെച്ച ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ 168 ബൂത്തുകളിലേക്കുള്ള റീ പോളിംഗും നാളെ നടക്കും.

979 സ്ഥാനാര്‍ഥികളാണ് ആറാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ 311 കോടീശ്വരന്‍മാരും 189 ക്രിമനലുകളുമുണ്ട്. അഖേലേഷ് യാദവ് (അസംഗഢ്), ഷീല ദീക്ഷിത്ത് (നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി), വിജേന്ദ്രര്‍ സിംഗ്- ഗൗതം ഗംഭീര്‍ (സൗത്ത് ഡല്‍ഹി), അജയ് മാക്കന്‍- മീനാക്ഷി ലേഖി (ന്യൂഡല്‍ഹി), ദിഗ്വിജയ് സിംഗ്- പ്രഗ്യാ സിംഗ് ഠാക്കൂര്‍ (ഭോപ്പാല്‍) തുടങ്ങിയവരാണ് ആറാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. ഈമാസം 19നാണ് അവസാനഘട്ട തിരഞ്ഞെടുപ്പ്.

 

---- facebook comment plugin here -----