Connect with us

Kerala

അസം സ്വദേശിനിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു; അയല്‍വാസി കസ്റ്റഡിയില്‍

Published

|

Last Updated

മലപ്പുറം: പെരിന്തല്‍മണ്ണക്കു സമീപം ആലിപ്പറമ്പില്‍ അസം സ്വദേശിയായ തൊഴിലാളിയായ യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇവിടുത്തെ ഫാം ഹൗസിലെ തൊഴിലാളിയായ ആസിയക്കാണ് കുത്തേറ്റത്. ആസിയയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതിയുടെ അയല്‍വാസിയായ നിസാറാണ് കുത്തിയതെന്ന് പറയുന്നു. നിസാറിനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു.