Connect with us

Kerala

ആരോഗ്യസ്ഥിതി അനുകൂലമെങ്കില്‍ രാമചന്ദ്രനെത്തും; ആനകളെ വിട്ടു നല്‍കുമെന്ന് ഉടമകളും

Published

|

Last Updated

തൃശൂര്‍: ആരോഗ്യസ്ഥിതി അനുകൂലമെങ്കില്‍ തൃശ്ശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തുമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ ടിവി അനുപമ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നാളെ വിശദ പരിശോധന്ക്ക് വിധേയമാക്കും. ജില്ലാ കലക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.

ആരോഗ്യ ക്ഷമതയുണ്ടെങ്കില്‍ പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച് പൂരത്തിന് ആനകളെ വിട്ടുനല്‍കില്ലെന്ന് നിലപാടില്‍നിന്നും ആന ഉടമകളും പിന്‍മാറി.

ഉത്സങ്ങള്‍ക്ക് ആനകളെ വിട്ടുനല്‍കും. ആവശ്യമെങ്കില്‍ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. പൊതുതാല്‍പര്യം പറഞ്ഞ് ഭാവിയില്‍ ഇത് അംഗീകരിക്കരുത് എന്നും വ്യക്തമാക്കിയാണ് നിയമോപദേശം നല്‍കിയത്. അനുമതി നല്‍കേണ്ടത് കര്‍ശന ഉപാധികളോടെയെന്ന് നിയമോപദേശം വിശദമാക്കിയിരുന്നു

Latest