Connect with us

Gulf

എക്സ്പോ 2020: പങ്കാളിത്ത രാജ്യങ്ങളുടെ എസ്റ്റാബ്ലിഷ്്മെന്റ് കാര്‍ഡ് പുറത്തിറക്കി

Published

|

Last Updated

ദുബൈ: എക്സ്പോ 2020 ദുബൈ പ്രദര്‍ശനത്തില്‍ പങ്കുചേരുന്ന രാജ്യങ്ങളുടെ ആദ്യ എസ്റ്റാബ്ലിഷ്‌മെന്റ് കാര്‍ഡ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്സ് ദുബൈ (ദുബൈ എമിഗ്രേഷന്‍) പുറത്തിറക്കി. ബെല്‍ജിയത്തിന്റെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്‍ഡാണ് അധിക്യതര്‍ ആദ്യമായി പുറത്തിറക്കിയത്. യു എ ഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രിയും എക്സ്പോ 2020 ഓഫീസ് ഡയറക്ടര്‍ ജനറലുമായ റീം അല്‍ ഹാശിമിയുടെ സാന്നിധ്യത്തില്‍ ജി ഡി ആര്‍ എഫ് എ ദുബൈ മേധാവി മേജര്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി കാര്‍ഡ് ബെല്‍ജിയം അധികാരികള്‍ക്ക് കൈമാറി.

ബെല്‍ജിയം ഡെപ്യൂട്ടി കമീഷണര്‍ ജനറല്‍ അല്‍ഡവിന്‍ ഡീക്കറസാണ് എസ്റ്റാബിള്‍സ്മെന്റ് കാര്‍ഡ് ഏറ്റുവാങ്ങിയത്. എക്സ്പോക്ക് എത്തുന്ന ആളുകളുടെ വിസാ നടപടികള്‍ക്കും മറ്റും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്സ് വിപുലമായ തയാറെടുപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അത്യാധുനിക സ്മാര്‍ട് സംവിധാനത്തിലൂടെ ചുരുങ്ങിയ സമയം കൊണ്ട് ആളുകളുടെ വിസാ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കാനുള്ള പദ്ധതിയാണ് തയ്യാറാക്കിട്ടുള്ളതെന്ന് മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.

192 രാജ്യങ്ങളുടെ പങ്കാളിത്തം എക്സ്പോ 2020ക്ക് അധിക്യതര്‍ ഉറപ്പാക്കി കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 25 ദശലക്ഷം സന്ദര്‍ശകരെയാണ് അടുത്ത വര്‍ഷം നടക്കുന്ന എക്സ്പോക്ക് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിദിനം 45,000 വിസാ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സംവിധാനമാണ് ജി ഡി ആര്‍ എഫ് എ ദുബൈ ക്രമീകരിച്ചിട്ടുള്ളത്. പ്രത്യേകമായ ഒരു സ്മാര്‍ട് ഫഌറ്റ് ഫോമിലൂടെ നടപടികള്‍ വേഗത്തിലാക്കുമെന്ന് അധിക്യതര്‍ വ്യക്തമാക്കി.

Latest