Connect with us

Gulf

'നിയമപാലനത്തിന് മലയാള മാധ്യമങ്ങളുടെ പിന്തുണ പ്രശംസനീയം'

Published

|

Last Updated

ദുബൈ: നിയമം പാലിക്കുന്ന സമൂഹ സൃഷ്ടിക്ക് മലയാള വാര്‍ത്താ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് ദുബൈ പോലീസ് ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി വിഭാഗം മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല അലി അബ്ദുല്ല അല്‍ ഗൈതി പറഞ്ഞു. പല സന്ദര്‍ഭങ്ങളിലും മലയാള മാധ്യമങ്ങള്‍ ദുബൈയുടെ കെട്ടുറപ്പിന് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. മാത്രമല്ല, ദുബൈ പോലീസ് സംഘടിപ്പിച്ച രാജ്യാന്തര അഭ്യാസ മത്സരങ്ങള്‍ അടക്കം വിവരങ്ങള്‍ ജനങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്നും മേജര്‍ ജനറല്‍ പറഞ്ഞു.

ദുബൈയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരെ മേജര്‍ ജനറല്‍ പ്രശംസാ പത്രം നല്‍കി ആദരിച്ചു. മീഡിയ മാനേജര്‍ ഹദീല, സാമൂഹിക പ്രവര്‍ത്തകന്‍ നന്തി നാസര്‍ പങ്കെടുത്തു. സിറാജ് ദിനപത്രത്തിന് വേണ്ടി എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ എം അബ്ബാസ് പ്രശസ്തി പത്രം ഏറ്റുവാങ്ങി.