Connect with us

Kerala

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്; വിഷയത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി, തീരുമാനം കളക്ടറുടേത്

Published

|

Last Updated

കൊച്ചി: തൃശൂര്‍ പൂരം എഴുന്നള്ളിപ്പിന് കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. കലക്ടര്‍ അധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.

ആനക്ക് വിലക്കേര്‍പ്പെടുത്തിയ തൃശൂര്‍ ജില്ലാ. കലക്ടര്‍ ടിവി അനുപമയുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാടറിയിച്ചത്. ഹൈക്കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതി വിഷയത്തില്‍ ഇന്ന് തീരുമാനമെടുക്കും.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയ നടപടി പൂരത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. വിലക്ക് നീക്കാതെ പൂരത്തിനും പൊതു പരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന തീരുമാനമെടുത്തിരുന്നു. തുടര്‍ന്ന് മന്ത്രിമാരും ആനയുടമകളും തമ്മില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

പന്ത്രണ്ട് പേരെ കൊലപ്പെടുത്തുകയും കാഴ്ച ഇല്ലാതാവും ചെയ്ത ആന സുരക്ഷാ പ്രശനങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കളക്ടർ ടി വി അനുപമ അധ്യക്ഷയായ ജില്ലാ നിരീക്ഷക സമിതി തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പൂരം എഴുന്നെള്ളിപ്പിൽ നിന്നും വിലക്കിയത്.