തോപ്പില്‍ മുഹമ്മദ് മീരാന്‍ പ്രതിഭാശാലിയായ എഴുത്തുകാരന്‍: കാന്തപുരം

Posted on: May 10, 2019 11:07 am | Last updated: May 10, 2019 at 11:07 am
അന്തരിച്ച തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ തിരുവന്തപുരത്തെ ഐ പി ബി പുസ്തകശാല ഉദ്ഘാടന വേളയില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരോടൊപ്പം.

കോഴിക്കോട്: അന്തരിച്ച തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ മുസ്ലിം ജീവിതത്തിന്റെ വിവിധ തലങ്ങളെ സാഹിത്യത്തിലൂടെ അവതരിപ്പിച്ച പ്രതിഭാശാലിയായ എഴുത്തുകാരനായിരുന്നുവെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍കസിലെ ചടങ്ങിലും തിരുവന്തപുരത്തെ ഐ പി ബി പുസ്തകശാല ഉദ്ഘാടന വേളയിലും തന്നെ കണ്ടപ്പോള്‍ ദീനിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനും പഠിക്കാനും ആയിരുന്നു അദ്ദേഹത്തിന് ഉത്സാഹമുണ്ടായിരുന്നതെന്നും കാന്തപുരം അനുസ്മരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തോപ്പില്‍ മുഹമ്മദ് മീരാന്‍ അന്തരിച്ചു. തമിഴര്‍ക്കും മലയാളികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട, മുസ്ലിം ജീവിതത്തിന്റെ വിവിധ തലങ്ങളെ സാഹിത്യത്തിലൂടെ അവതരിപ്പിച്ച പ്രതിഭാശാലിയായ എഴുത്തുകാരനായിരുന്നു. ദക്ഷിണേന്ത്യയിലെ മുസ്ലിംകളുടെ സാമൂഹിക ജീവിതത്തെ മുഖ്യധാരാ സാഹിത്യത്തിലേക്ക് കൊണ്ടുവരുന്നതില്‍ പങ്കു വഹിച്ച അദ്ധേഹം മലയാളം, തമിഴ്, അറബി മലയാളം, അറബി തമിഴ് സാഹിത്യങ്ങളെ പരസ്പരം ബന്ധപ്പെടുത്തി പഠിക്കാനും അവക്കിടയിലെ ആശയ സംവാദങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും പരിശ്രമങ്ങള്‍ നടത്തിയ സാഹിത്യകാരനായിരുന്നു. എസ് എസ് എഫിന്റെ 2014 സാഹിത്യ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. മര്‍കസിലെ ചടങ്ങിലും തിരുവന്തപുരത്തെ ഐ പി ബി പുസ്തകശാല ഉദ്ഘാടന വേളയിലും കണ്ടപ്പോള്‍ ദീനിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനും പഠിക്കാനും ആയിരുന്നു അദ്ദേഹത്തിന് ഉത്സാഹം. അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷകരമാക്കട്ടെ.