Connect with us

National

ബാബരി കേസ്: പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥ സമിതിക്ക് ആഗസ്റ്റ് 15 വരെ സമയം അനുവദിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ പരിഹാരം കണ്ടെത്തുന്നതിന് സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതിക്ക് തീരുമാനത്തിലെത്താന്‍ ആഗസ്റ്റ് 15 വരെ സുപ്രീം കോടതി സമയം അനുവദിച്ചു. വിഷയത്തില്‍ പരിഹാരം കണ്ടെത്തുന്നതിന് കൂടുതല്‍ സമയം വേണമെന്ന സമിതിയുടെ ആവശ്യം പരിഗണിച്ചാണ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ നടപടി. മധ്യസ്ഥ സമിതിയില്‍ ശുഭപ്രതീക്ഷയുണ്ടെന്നും കോടതി വ്യക്തമാക്കി.

മാര്‍ച്ച് എട്ടിന് കേസ് പരിഗണിച്ച കോടതി വിഷയം പഠിക്കാന്‍ മധ്യസ്ഥ സമിതിയെ നിയോഗിച്ചിരുന്നു. വിരമിച്ച ജഡ്ജി ജസ്റ്റിസ് എഫ് എം ഐ ഖലീഫുല്ലയാണ് സമിതിയുടെ തലവന്‍. ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരാണ് സമിതയിലെ മറ്റു അംഗങ്ങള്‍. ഇതുവരെയുള്ള നടപടി ക്രമങ്ങള്‍ വിശദീകരിച്ച്‌
മധ്യസ്ഥ സമിതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ബാബരി മസ്ജിദ് നിലനിന്ന അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി സുന്നി വഖ്ഫ് ബോര്‍ഡ്, നീര്‍മോഹി അഖാര, രാം ലല്ല എന്നീ വിഭാഗങ്ങള്‍ക്ക് തുല്യമായി വീതിച്ചുനല്‍കിയ 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച 14 അപ്പീലുകള്‍ കോടതിയുടെ പരിഗണനയിലുണ്ട്.