Connect with us

National

ബ്രിട്ടീഷ് പൗരത്വം: രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ വിദേശ പൗരത്വ കേസ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് തള്ളി. ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളില്‍ അങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളതു കൊണ്ടു മാത്രം ഒരാള്‍ ബ്രിട്ടീഷ് പൗരനാകുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിച്ച് യുനൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയാണ് കോടതിയില്‍ ഹരജി നല്‍കിയത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് പൗരത്വം കണക്കിലെടുത്ത് രാഹുലിനെ അയോഗ്യനാക്കുക, വോട്ടര്‍ പട്ടികയില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കുക തുടങ്ങിയ ആവശ്യങ്ങളും ഹരജിയില്‍ ഉന്നയിക്കപ്പെട്ടിരുന്നു.