Connect with us

National

ശിവരാജ് സിംഗ് ചൗഹാന്റെ സഹോദരന്റേതടക്കമുള്ള കടങ്ങള്‍ ഏഴുതി തള്ളി

Published

|

Last Updated

ഭോപാല്‍: മധ്യപ്രദേശിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ എഴുതിതള്ളിയ കര്‍ഷക കടങ്ങളില്‍ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സഹോദന്റേതും അമ്മാവന്റെ മകന്റേതും ഉള്‍പ്പെടുന്നുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷശന്‍ രാഹുല്‍ ഗാന്ധി. ചൗഹാന്റെ സഹോദരന്‍ രോഹിത് സിംഗ്, അമ്മാവന്റെ മകന്‍ നിരഞ്ജന്‍ സിംഗ് എന്നിവരാണ് ഗുണഭോക്താക്കളെന്നും രാഹുല്‍ പറഞ്ഞു. കടങ്ങള്‍ എഴുതി തള്ളുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് വാക്കുപാലിക്കാതെ കര്‍ഷകരെ പറ്റിച്ചെന്ന് ശിവരാജ് സിംഗ് ചൗഹാന്റെ വിമര്‍ശനത്തിന് തിരഞ്ഞെടുപ്പ് റാലിയില്‍ മറുപടി നല്‍കുകയായിരുന്നു രാഹുല്‍.
വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി കമല്‍നാഥിന്റെ ഫോണ്‍ വാങ്ങിയാണ് രാഹുല്‍ ചൗഹന്റെ ബന്ധുക്കളുടെ പേര് വായിച്ചത്.
ശിവരാജ് സിംഗ് ചൗഹാന്റെ വിമര്‍ശനത്തെ തുടര്‍ന്ന് എഴുതിതള്ളിയ 21 ലക്ഷം കര്‍ഷകരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. കൂടാതെ ചൗഹാന്റെ വീടിന് മുന്നില്‍ കര്‍ഷകരുടെ പേര് വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചും അദ്ദേഹത്തിന് ച്യവനപ്രാശം അയച്ചുകൊടുത്തും കോണ്‍ഗ്രസ് അണികള്‍ പ്രതിഷേധിച്ചിരുന്നു.