Connect with us

Kerala

തപാല്‍ വോട്ട് വിവാദം: പോലീസ് അസോസിയേഷനും പങ്കെന്ന് റിപ്പോര്‍ട്ട്, വിശദ അന്വേഷണത്തിന് നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: പോലീസിലെ തപാല്‍ വോട്ട് സംബന്ധിച്ച വിവാദത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ അംഗീകരിച്ചു. ഇത് സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് മേയ് 15നകം നല്‍കാന്‍ മീണ ഡിജിപിലോക്‌നാഥ് ബെഹ്‌റക്ക് നിര്‍ദേശം നല്‍കി. തപാല്‍ വോട്ട് ക്രമക്കേടില്‍ പോലീസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്.

പോസ്റ്റല്‍ വോട്ടില്‍ അസോസിയേഷന്‍ എത്രത്തോളം ഇടപെട്ടുവെന്ന് വിശദമായി അന്വേഷിക്കാന്‍ നിര്‍ദേശമുണ്ട്. വിഷയത്തില്‍ ഡിജിപിയുടെ സര്‍ക്കുലര്‍ പാലിക്കുന്നതില്‍ പോലീസിന്റെ ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചോയെന്നും അന്വേഷിക്കും. തപാല്‍ വോട്ട് സംബന്ധിച്ച് പരാമര്‍ശം നടത്തിയ വൈശാഖന്‍ എന്ന പോലീസുകാരനെതിരെ നടപടിക്ക് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. ഇയാള്‍ക്ക് പുറമെ അരുണ്‍ മോഹന്‍, രതീഷ്, രാജേഷ് കുമാര്‍, മണിക്കുട്ടന്‍ എന്നിവര്‍ക്കെതിരേയും അന്വേഷണമുണ്ടാകും.