Connect with us

Wayanad

വി എച് എസ് ഇ: വിജയ ശതമാനം കൂടുതല്‍ വയനാട് ജില്ലയില്‍

Published

|

Last Updated

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വയനാട് ജില്ലയാണ് വിജയശതമാനത്തില്‍ മുന്നില്‍. വയാനാടിന് 85.57% വിജയം നേടാനായി. പത്തനംതിട്ടയിലാണ് കുറവ് 67.79 %.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലയിലാണ്.

പരീക്ഷയെഴുതിയ 87.44% പേര്‍ കോഴിക്കോട് ജില്ലയില്‍ വിജയിച്ചു. കഴിഞ്ഞ തവണ കണ്ണൂരിനായിരുന്നു ഈ നേട്ടം. കുറവ് ഇത്തവണയും പത്തനംതിട്ട ജില്ലയിലാണ് (78%.).

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ ഇത്തവണ പരീക്ഷക്കിരുത്തിയത് തിരുവനന്തപുരം ജില്ലയിലെ പട്ടം, സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ്. 802 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. മലപ്പുറം ജില്ലയിലെ ജിഎച്എസ്എസ് തിരൂരങ്ങാടിയാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയ സര്‍ക്കാര്‍ സ്‌കൂള്‍. 605 വിദായര്‍ഥികളാണ് ഇവിടെ ഇത്തവണ പരീക്ഷയെഴുതിയത്.

---- facebook comment plugin here -----

Latest