ഐ സി എഫ് കുവൈത്ത് മെഗാ ഇഫ്ത്വാർ സംഗമം ഒരുക്കങ്ങൾ പുർത്തിയായി

Posted on: May 7, 2019 3:09 pm | Last updated: May 7, 2019 at 4:54 pm


കുവൈത്ത്: ഐ സി എഫ് സംഘടിപ്പിക്കുന്ന മെഗാ ഇഫ്താർ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഐ സി എഫ് പത്രക്കുറിപ്പിൽ അറിയിച്ചു.

മെയ് 10 വെള്ളിയാഴ്ച്ച വൈകീട്ട് 3:30 മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ചാണ് ഇഫ്ത്വാർ സംഗമം നടക്കുക. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി പ്രഭാഷണം നടത്തും.
പരിപാടിയിലേക്ക് കുവൈത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടെന്ന് സംഘാടകർ അറിയിച്ചു.