Connect with us

National

ഫലം വരുമ്പോൾ രാഷ്ട്രീയ ഭൂചലനമുണ്ടാകും: തേജസ്വി

Published

|

Last Updated

പാറ്റ്ന: മെയ് 23 ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുമ്പോൾ രാജ്യത്ത് രാഷ്ട്രീയ ഭൂചലനമുണ്ടാകുമെന്ന് രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്. മെയ് 23 വരെ കാത്തിരിക്കൂ, അന്ന് രാഷ്ട്രീയ ഭൂചലനം സംഭവിച്ചേക്കാം- മാധ്യമങ്ങളോട് സംസാരിക്കവേ തേജസ്വി പറഞ്ഞു. ബിഹാറിൽ മഹാസഖ്യം മികച്ച വിജയം നേടും.

ഫലം വരുന്നതിന് പിന്നാലെ ജനതാദൾ യു വിൽ നിന്ന് വലിയ കൊഴിഞ്ഞുപോക്കുണ്ടാകും. മുഖ്യമന്ത്രി നിതിഷ് കുമാറിന് രാജിവെക്കേണ്ടി വരും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന തീയതി തീരുമാനിച്ചത് മുതൽ ബി ജെ പിയും ആർ ജെ ഡിയും ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഹീനമായിരുന്നു. മോദി ഇത്ര തരംതാഴ്ന്ന് പോകുമെന്ന് കരുതിയിരുന്നില്ലെന്നും തേജസ്വി കൂട്ടിച്ചേർത്തു.

---- facebook comment plugin here -----