Connect with us

National

മോദി വിളിച്ചു; മമത ഫോൺ എടുത്തില്ല

Published

|

Last Updated

ന്യൂഡൽഹി: ഫോനി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വിളിച്ചപ്പോൾ ഫോണെടുത്തില്ലെന്ന് പരാതി.

രണ്ട് തവണ വിളിച്ചിട്ടും മമത മോദിയോട് സംസാരിക്കാൻ തയ്യാറായില്ലെന്ന് പ്രധാനമന്ത്രയുടെ ഓഫീസ് ആരോപിച്ചു. തിരികെ വിളിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ലെന്നും തുടർന്ന് ഗവർണർ കേസരി നാഥ് ത്രിപാഠിയുമായി ബന്ധപ്പെട്ടാണ് മോദി കാര്യങ്ങൾ തിരക്കിയതെന്നും ഓഫീസ് ആരോപിക്കുന്നു.

ഫോനി ചുഴലിക്കാറ്റിൽ സംസ്ഥാനം പ്രതിസന്ധി നേരിട്ടപ്പോൾ മമത ബാനർജിയെ മോദി വിളിക്കുക പോലും ചെയ്തില്ലെന്ന് തൃണമൂൽ നേതാക്കൾ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയത്.