Connect with us

National

അമേത്തിയില്‍ കോണ്‍ഗ്രസ് ബൂത്ത്പിടിക്കുന്നു: സ്മൃതി ഇറാനി

Published

|

Last Updated

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ വോട്ടെടുപ്പിനിടെ കോണ്‍ഗ്രസ് ബൂത്തു പിടിച്ചെടുക്കുന്നുവെന്ന് ആരോപിച്ച് എതിര്‍ സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി രംഗത്ത്. തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും സ്മൃതി ഇറാനി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
തന്നെ ബലംപ്രയോഗിച്ച് കോണ്‍ഗ്രസിന് വോട്ടു ചെയ്യിച്ചുവെന്ന് ഒരു യുവതി ആരോപിക്കുന്ന വീഡിയോയും സ്മൃതി ഇറാനി ട്വീറ്റു ചെയ്തു.
“അവര്‍ എന്റെ കൈപിടിച്ചുവെച്ച് ബലം പ്രയോഗിച്ച് കോണ്‍ഗ്രസിന്റെ ബട്ടനില്‍ അമര്‍ത്തിച്ചു. താമര ചിഹ്നത്തില്‍ വോട്ടു ചെയ്യാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്-” സ്ത്രീ വിഡിയോയില്‍ പറയുന്നു.
അഞ്ചുവര്‍ഷം മുമ്പ് പ്രിയങ്കക്ക് തന്റെ പേരുപോലും അറിയില്ലായിരുന്നു. ഇപ്പോള്‍ തന്റെ പേര് മാത്രമാണ് അവര്‍ പറയുന്നതെന്നും സ്മൃതി ഇറാനി പരിഹസിച്ചു. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ പേരിനേക്കാളും തന്റെ പേരാണ് പ്രിയങ്ക ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും സ്മൃതി പറഞ്ഞു.
അതിനിടെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന ്‌നെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ അമേത്തിയിലും റായ്ബറേലിയിലും വോട്ടിംഗ് മെഷീനുകളില്‍ വ്യാപക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില ബൂത്തുകളില്‍ ഒരു മണിക്കൂറിന് മുകളില്‍ പോളിംഗ് വൈകി. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചതായാണ് ഔദ്യോഗിക വിശദീകരണം.

 

Latest