Connect with us

Malappuram

റമസാനിൽ വൈവിധ്യമാർന്ന പദ്ധതികളുമായി മഅ്ദിൻ അക്കാദമി

Published

|

Last Updated

റമസാൻ 27ാം രാവിൽ സ്വലാത്ത് നഗറിൽ നടക്കുന്ന പ്രാർഥനാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപവത്കരണ കൺവെൻഷൻ സമസ്ത പ്രസിഡന്റ്റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: പുണ്യ റമസാനെ വരവേൽക്കാൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി മഅ്ദിൻ അക്കാദമിയുടെ റമസാൻ ക്യാമ്പയിൻ. റമസാനിലെ വിവിധ പരിപാടികൾക്ക് വ്യാഴാഴ്ച നടന്ന “മർഹബൻ റമസാൻ” പരിപാടിയോടെ സ്വലാത്ത് നഗറിൽ തുടക്കമായി. റമാസാൻ 27ാം രാവിൽ നടക്കുന്ന ലക്ഷങ്ങൾ സംബന്ധിക്കുന്ന പ്രാർത്ഥനാ സമ്മേളനത്തോടെയാണ് ക്യാമ്പയിൻ സമാപിക്കുക.
നോമ്പ് ഒന്ന് മുതൽ ആരംഭിക്കുന്ന ഇഫ്താർ സംഗമത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മഅ്ദിൻ അക്കാദമിയും എസ് വൈ എസും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യബോധവത്കരണ ക്യാന്പ് നാളെ രാവിലെ എട്ടിന് മഅ്ദിൻ ക്യാമ്പസിൽ നടക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്രങ്ങളിൽ റിലീഫ് ക്യാമ്പുകൾ സംഘടിപ്പിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ പ്രത്യേക ആത്മീയ മജ്‌ലിസ് ഒരുക്കുന്നുണ്ട്. നോമ്പ് മുപ്പത് വരെ മഅ്ദിൻ ഗ്രാന്റ് മസ്ജിദിൽ ഹദീസ് ക്ലാസും ഇഅ്തികാഫ് ജൽസയുമുണ്ടാകും. പ്രമുഖ ചരിത്ര പണ്ഡിതൻ അബൂശാക്കിർ സുലൈമാൻ ഫൈസി കിഴിശ്ശേരി നേതൃത്വം നൽകും. എല്ലാ ദിവസവും വൈകുന്നേരം നാലിന് നടക്കുന്ന കർമശാസ്ത്ര പഠനത്തിന് സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേൽമുറി നേതൃത്വം നൽകും. നോന്പിലെ എല്ലാ ഞായറാഴ്ചകളിലും ഏഴ് മുതൽ സ്‌കൂൾ ഓഫ് ഖുർആൻ സംഘടിപ്പിക്കും. സ്‌കൂൾ ഓഫ് ഖുർആൻ ഡയറക്ടർ അബൂബക്കർ സഖാഫി അരീക്കോട് നേതൃത്വം നൽകും. ഭിന്നശേഷിക്കാർക്കുള്ള റിലീഫ് കിറ്റ് വിതരണവും ഓറിയന്റേഷൻ ക്യാമ്പും നടക്കും. 27ാം രാവിൽ ജനലക്ഷങ്ങൾ സംബന്ധിക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ സ്വലാത്ത് നഗറിൽ ആരംഭിച്ചിട്ടുണ്ട്.

പരിപാടിയുടെ സംഘാടനത്തിനായി 5555 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. സ്വാഗത സംഘം രൂപവത്കരണ കൺവെൻഷൻ സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി ചേളാരി, പി കെ എസ് തങ്ങൾ തലപ്പാറ, ഇബ്‌റാഹീം ബാഖവി മേൽമുറി, പി എം മുസ്തഫ മാസ്റ്റർ കോഡൂർ, ശുക്കൂർ സഖാഫി കൊണ്ടോട്ടി, യൂസുഫ് പെരിമ്പലം പ്രസംഗിച്ചു. സ്വാഗത സംഘം ഭാരവാഹികളായി സയ്യിദ് അലി ബാഫഖി തങ്ങൾ (ചെയർ.), പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ(വൈ. ചെയ.), പ്രൊഫ. എ കെ അബ്ദുൽ ഹമീദ് (ജന.കൺ.), പി എം മുസ്തഫ മാസ്റ്റർ കോഡൂർ(വർ. കൺ.), അബ്ദുൽ കരീം ഹാജി ചാലിയം(ഫിനാ. സെക്ര.), അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി(കോ- ഓർഡി.), ഖാലിദ് സഖാഫി സ്വലാത്ത് നഗർ(വർ. കോ-ഓർ.) എന്നിവരടങ്ങിയ സമിതിയെ തിരഞ്ഞെടുത്തു. പരിപാടികളുടെ നടത്തിപ്പിന് ഹെൽപ്പ്‌ലൈൻ ആരംഭിച്ചിട്ടുണ്ട്: 9633158822, 9645600072. വെബ്‌സൈറ്റ്: www.madin.edu.in