Connect with us

Education

നീറ്റായി പരീക്ഷ എഴുതാന്‍ ഇവ ശ്രദ്ധിക്കാം

Published

|

Last Updated

ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മുതല്‍ അഞ്ച് വരെയാണ് പരീക്ഷ. നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതുന്നവര്‍് ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) യുടെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഡ്രസ് കോഡുണ്ട്.

കട്ടി കുറഞ്ഞ വസ്ത്രങ്ങളേ ധരിക്കാവ്. കൈ മുഴുവന്‍ മൂടുന്ന “ഫുള്‍ സ്ലീവ്” വസ്ത്രങ്ങള്‍ പാടില്ല. മുസ് ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം, ബുര്‍ഖ എന്നിവ ധരിക്കാം. പക്ഷേ പരിശോധനക്കായി പരീക്ഷാ ഹാളില്‍ 12.30 ന് മുമ്പ് എത്തണം.

15.19 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. നിരോധിച്ച വസ്തുക്കളുമായി പരീക്ഷയ്‌ക്കെത്തുന്നവരെ വിലക്കും.

അഡ്മിറ്റ് കാര്‍ഡ്, തിരിച്ചറിയല്‍ രേഖ എന്നിവയൊഴികെ സ്റ്റേഷനറി സാധനങ്ങളോ അച്ചടിച്ച കടലാസുകളോ അനുവദിക്കുന്നതല്ല. ഭക്ഷണ, പാനീയങ്ങള്‍ അനുവദിക്കില്ലെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക്, മുന്‍കൂര്‍ അനുമതി വാങ്ങി, പഴവര്‍ഗങ്ങള്‍ കയ്യില്‍ കരുതാവുന്നതാണ്. ജ്യോമെട്രി പെന്‍സില്‍ ബോക്‌സ്, കാല്‍ക്കുലേറ്റര്‍, പേന, സ്‌കെയില്‍, റൈറ്റിങ് പാഡ്, പെന്‍ ഡ്രൈവ്, ഇറേസര്‍, മൊബൈല്‍ ഫോണ്‍, ബ്ലൂ ടൂത്ത്, ഇയര്‍ ഫോണ്‍, പേജര്‍, ഹെല്‍ത് ബാന്‍ഡ് എന്നിവയ്ക്കു നിരോധനമുണ്ട്. ആഭരണങ്ങള്‍, റിസ്റ്റ് വാച്ച്, വോലറ്റ്, ഹാന്‍ഡ് ബാഗ്, ബെല്‍റ്റ്, തൊപ്പി, ക്യാമറ, മൈക്രോ ചിപ് എന്നിവയും ഒഴിവാക്കണം.

ഇവ കയ്യില്‍ കരുതാന്‍ മറക്കരുത്:

  •  അഡ്മിറ്റ് കാര്‍ഡ്
  • -തിരിച്ചറിയല്‍ രേഖ (ഐഡി)
  •  അപേക്ഷയ്‌ക്കൊപ്പം അപ്ലോഡ് ചെയ്ത ഫോട്ടോയുടെ പാസ്‌പോര്‍ട്ട് സൈസ് കോപ്പി
  •  പിഡബ്ല്യുഡി സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍)
  •  പരീക്ഷാകേന്ദ്രം മാറിയവര്‍ക്ക് പുതിയ കാര്‍ഡ്; 12ന് എത്തണം