Connect with us

Kerala

അറക്കല്‍ സുല്‍ത്താന്‍ ആദിരാജ ഫാത്തിമ മുത്ത്ബീവി അന്തരിച്ചു

Published

|

Last Updated

തലശ്ശേരി: അറക്കല്‍ സുല്‍ത്താന്‍ ആദിരാജ ഫാത്തിമ മുത്ത്ബീവി(86) അന്തരിച്ചു. തലശ്ശേരി ചേറ്റന്‍കുന്നിലെ വസതിയിലായിരുന്നു അന്ത്യം. 1932ല്‍ എടക്കാടാണ് ജനനം. ആദിരാജ ഹംസ കോയമ്മ തങ്ങള്‍, ആദിരാജ സൈനബ ആയിഷബി എന്നിവര്‍ സഹോദരങ്ങളാണ്. പരേതനായ സിപി കുഞ്ഞഹമ്മദ് എളയയാണ് ഭര്‍ത്താവ്. ഏകമകള്‍ ആദിരാജ ഖദീജ സോഫിയ.

കണ്ണൂര്‍ സിറ്റി ജുമുഅത്ത് പള്ളി ഉള്‍പ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാര സ്ഥാനമാണ് അറക്കല്‍ സുല്‍ത്താന്‍ എന്ന നിലയില്‍ ബീവിയില്‍ നിക്ഷിപ്തമായിട്ടുള്ളത്. 2018ല്‍ സഹോദരിയും38മത് അറക്കല്‍ സ്ഥാനിയുമായിരുന്ന അറക്കല്‍ സുല്‍ത്താന്‍ സൈനബ ആയിഷ ആദിരാജയുടെ വിയോഗത്തെത്തുടര്‍ന്നാണ് അറക്കല്‍ സുല്‍ത്താന്‍ സ്ഥാനം ഏറ്റെടുത്തത്. മയ്യത്ത് നിസ്‌കാരവും ഖബറടക്കവും ശനിയാഴ്ച മഗ് രിബ് നിസ്‌കാര ശേഷം തലശ്ശേരി ഓടത്തില്‍ പള്ളിയില്‍

Latest