മർകസ്: സയ്യിദ് അലി ബാഫഖിയും കാന്തപുരവും വീണ്ടും സാരഥികൾ

Posted on: May 4, 2019 11:17 am | Last updated: May 4, 2019 at 11:17 am


കോഴിക്കോട്: മർകസുസ്സഖാഫതി സുന്നിയ്യ 2019 -2022 വർഷത്തേക്കുള്ള കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി സയ്യിദ് അലി ബാഫഖി തങ്ങളെ പ്രസിഡന്റായും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ജനറൽ സെക്രട്ടറിയായും, എ പി അബ്ദുൽ കരീം ഹാജിയെ ട്രഷററായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ: സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, എസ് എസ് എ ഖാദിർ ഹാജി , സെക്രട്ടറിമാർ : സി മുഹമ്മദ് ഫൈസി, ഡോ എ പി അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സി പി മൂസ ഹാജി. സീനിയർ എക്‌സിക്യൂട്ടീവ് അംഗങ്ങൾ: പി സി ഇബ്രാഹീം മാസ്റ്റർ, എ അഹ്‌മദ് കുട്ടി ഹാജി, നീലിക്കണ്ടി പക്കർ ഹാജി, എം എം ഹനീഫ മൗലവി, പി പി അബൂബക്കർ ഹാജി എക്‌സിക്യൂട്ടീവ് അംഗങ്ങൾ: പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, വി പി എം ഫൈസി വില്യാപ്പള്ളി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, പ്രൊഫ എ കെ അബ്ദുൽ ഹമീദ്, വി എം കോയ മാസ്റ്റർ, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, എം എൻ സിദ്ധീഖ് ഹാജി, ബി പി സിദ്ദീഖ് ഹാജി, അഡ്വ. ഇസ്മാഈൽ വഫ, മുഹമ്മദലി ഹാജി സ്റ്റാർ ഓഫ് ഏഷ്യ , എൻ അലി അബ്ദുല്ല, എം പി ആലി ഹാജി, മജീദ് കക്കാട്, എ സൈഫുദ്ദീൻ ഹാജി, ഇ മൊയ്തീൻ കോയ ഹാജി, സീനത്ത് അബ്ദുറഹ്മാൻ ഹാജി, പി മുഹമ്മദ് യൂസുഫ്, സി പി ഉബൈദുല്ല സഖാഫി, ഇ കെ മുഹമ്മദ് കോയ സഖാഫി, ഉസ്മാൻ മുസ്‌ലിയാർ മണ്ടാളിൽ. മർകസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.
സി മുഹമ്മദ് ഫൈസി റിപ്പോർട്ട് അവതരിപ്പിച്ചു. അന്തരിച്ച മർകസ് കമ്മറ്റി അംഗങ്ങളെ അനുസ്മരിച്ചു.