Connect with us

National

പാമ്പുകളെ കൈയിലെടുത്ത പ്രിയങ്ക ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് യുപി വൈല്‍ഡ് ലൈഫ് വാര്‍ഡന് പരാതി

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പുകളെ തൊടുകയും കൈയിലെടുക്കുകയും ചെയ്തതിന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടി വേണമെന്ന് ആവശ്യം. അഭിഭാഷകയു ആക്ടിവിസ്റ്റുമായ ഗൗരി മൗലേഖിയാണ് ഈ ആവശ്യമുന്നയിച്ച് യുപി വൈല്‍ഡ് ലൈഫ് വാര്‍ഡന് കത്തയച്ചത്.

അനധികൃതമായി പിടികൂടിയ പാമ്പുകളെയാണ് പ്രിയങ്ക കൈയിലെടുത്തതെന്നും പ്രിയങ്കയുടെ നടപടി പാമ്പുകളെ തൊടുന്നതിനും പിടികൂടുന്നതിനും മറ്റുള്ളവരെ പ്രേരിപ്പിക്കുമെന്നും കത്തില്‍ പറയുന്നു. പ്രിയങ്ക നിയമലംഘനം നടത്തിയെന്ന് തെളിയിക്കുന്ന മാധ്യമ വാര്‍ത്തകളും വീഡിയോകളും പരാതിക്കൊപ്പമുണ്ട്. യുപിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനി
ടെയാണ് പ്രിയങ്ക പാമ്പുകളെ കൈയിലെടുത്തത്.