Connect with us

National

സൈന്യം പൂര്‍ണമായി ബി ജെ പിക്കും മോദിക്കുമൊപ്പം; വിവാദ പ്രസ്താവനയുമായി മന്ത്രി റാത്തോഡ്

Published

|

Last Updated

ജയ്പൂര്‍: സൈന്യം മുഴുവന്‍ ബി ജെ പിക്കും പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും ഒപ്പമാണെന്ന കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന്റെ പ്രസ്താവന വിവാദമായി. സൈന്യത്തെ തിരഞ്ഞെടുപ്പു പ്രചാരണായുധമായി ഉപയോഗപ്പെടുത്തുന്നതില്‍ ബി ജെ പി നേതാക്കള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് റാത്തോഡിന്റെ പ്രസ്താവന.

എന്തെങ്കിലും നേട്ടമോ ലാഭമോ പ്രതീക്ഷിച്ചല്ല സൈന്യം ബി ജെ പിക്കും മോദിക്കുമൊപ്പം നിലകൊള്ളുന്നതെന്നും അവരുടെ സ്ഥിതിഗതികള്‍ തനിക്ക് അറിയാമെന്നും വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെ റാത്തോഡ് വ്യക്തമാക്കി.
മുന്‍ സര്‍ക്കാറിന്റെ കാലത്ത് ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടന്നിരുന്നുവെന്ന കോണ്‍ഗ്രസ് അവകാശവാദത്തെ അദ്ദേഹം പരിഹസിച്ചു. “അത് അവര്‍ കൈയില്‍ വച്ചാല്‍ മതി. താന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചയാളാണ്. അതുകൊണ്ടു തന്നെ സംഭവിച്ചത് എന്താണെന്ന് നന്നായി അറിയാം.”- കേന്ദ്ര മന്ത്രി പറഞ്ഞു.