Connect with us

National

'ആദിവാസികള്‍ക്കെതിരായ നിയമം മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്': രാഹുലിന് തിരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: ആദിവാസികളെ വെടിവെച്ചു കൊല്ലാന്‍ പോലീസിനെ അനുവദിക്കുന്ന നിയമം മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ടെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ്. ഏപ്രില്‍ 23ന് മധ്യപ്രദേശിലെ ഷഹ്‌ദോല്‍ മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്.

ആദിവാസികളെ വെടിവെച്ചു കൊല്ലാനും അവരുടെ ഭൂമി ഏറ്റെടുക്കാനും കാട് കൈയേറാനും മറ്റും അനുമതി നല്‍കുന്ന നിയമം മോദി സര്‍ക്കാര്‍ കൊണ്ടുവന്നുവെന്ന പരാമര്‍ശമാണ് വിവാദമായത്. പരാതിയുടെ അടിസ്ഥാനത്തില്‍ രാഹുലിന് നോട്ടീസ് നല്‍കിയ കമ്മീഷന്‍ 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

Latest