Connect with us

Kerala

പത്ത് കിലോ സ്വര്‍ണവുമായി വിമാനത്താവള ജീവനക്കാരന്‍ പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താനവളത്തിലെ എ സി മെക്കാനിക്ക് പത്ത് കിലോ സ്വര്‍ണവുമായി പിടിയില്‍. ദുബൈയില്‍ നിന്ന് എമിറേറ്റസ് വിമാനത്തില്‍ എത്തിച്ച സ്വണം എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ മെക്കാനിക്ക് ആയ അനീഷ് എന്ന ഉദ്യോഗസ്ഥനെ ഇന്റലിജന്‍സ് പിടികൂടുകയായിരുന്നു.
സ്വര്‍ണക്കടത്തിനായി എയര്‍പോര്‍ട്ടിലെ ജീവനക്കാര്‍ ഒത്താശ ചെയ്യുന്നതായി ഡിആര്‍ഐ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവലത്തില്‍ പരിശോധന കര്‍ശനമാക്കുകയും ചെയ്തിരുന്നു.

വിമാനത്താവളത്തിന് പുറത്തേക്ക് സ്വര്‍ണം കടത്താന്‍ ശ്രമിച്ച അനീഷിനെ സിഎസ്എഫ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. അനീഷിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സിഎസ്എഫ് പരിശോധനക്കായി ഒരുങ്ങവെ അനീഷ് എയര്‍പോര്‍ട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി കസ്റ്റംസ് ഇന്റലിജന്‍സിനെ ഏല്‍പ്പിക്കുകയായിരുന്നു.

വിമാനത്താവളത്തിലെ ടോയ്‌ലറ്റില്‍ നിന്നാണ് സ്വര്‍ണം ലഭിച്ചതെന്നാണ് അനീഷ് ആദ്യം പറഞ്ഞത്. എന്നാല്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്ന് അനീഷ് സ്വര്‍ണം വാങ്ങുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മൊബൈല്‍ ഫോണിന്റെ രൂപത്തിലാണ് 82 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കടത്താന്‍ ശ്രമിച്ചത്. ഇത് അഞ്ചാം തവണയാണ് വിമാനത്താവളത്തലൂടെ സ്വര്‍ണക്കടത്ത് നടത്തുന്നതെന്ന് അനീഷ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.