Connect with us

Kannur

കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന്; എല്‍ ഡി എഫ് പരാതി നല്‍കി

Published

|

Last Updated

കണ്ണൂര്‍: കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന പരാതിയുമായി എല്‍ ഡി എഫ് രംഗത്ത്. കല്യാശ്ശേരി മണ്ഡലത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ രണ്ടു തവണ വോട്ട് ചെയ്തതായാണ് ആരോപണം. മാടായി 69ാം ബൂത്തില്‍ മുഹമ്മദ് ഫായിസ് എന്നയാളും 70ാം ബൂത്തില്‍ ആഷിക് എന്നയാളും പലതവണ വോട്ട് ചെയ്തുവെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തില്‍ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.

കാസര്‍കോട്ട് കള്ളവോട്ട് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് യു ഡി എഫിനെയും കുരുക്കിലാക്കുന്ന പരാതി ഉയര്‍ന്നിട്ടുള്ളത്.

Latest