Connect with us

Kerala

യു ഡി എഫിന് 17 സീറ്റുകള്‍ ലഭിക്കും: മുസ്ലിം ലീഗ്

Published

|

Last Updated

കോഴിക്കോട്: ചില മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് ആത്മാര്‍ഥത കാണിച്ചില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശം. കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചില അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചത്. ലീഗ് പ്രവര്‍ത്തകര്‍ വാശിയോടെ പ്രചാരണ രംഗത്ത് ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

എന്നാല്‍ ഇത് വലിയ കാര്യമാക്കേണ്ടതിതില്ലെന്നും എല്ലാ തിരഞ്ഞെടുപ്പിലും ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെന്നും ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യു ഡി എഫിന് കേരളത്തില്‍ മികച്ച വിജയം നേടും. 17 സീറ്റുകള്‍ വരെ ലഭിക്കും. ന്യൂനപക്ഷ വോട്ടുകള്‍ യു ഡി എഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടു. ശബരിമല വിഷയത്തില്‍ എല്‍ ഡി എഫിന് വോട്ട് നഷ്ടമുണ്ടാകും. സംസ്ഥാനത്ത് ഏറ്റവും വലിയ ഭൂരിഭക്ഷം രാഹുല്‍ ഗാന്ധിക്കാകും. രണ്ടര ലക്ഷംവരെ രാഹുല്‍ ഗാന്ധിക്ക് ഭൂരിഭക്ഷം ലഭിക്കും. മലപ്പുറത്ത് രണ്ട് ലക്ഷത്തിന് മുകളില്‍ ഭൂരിഭക്ഷമുണ്ടാകും. പൊന്നാനിയില്‍ 70000ത്തിനും 75000ത്തിനും ഇടയില്‍ ഭൂരിഭക്ഷം ലഭിക്കും. വടകരയില്‍ കെ മുരളീധരന്‍ മികച്ച വിജയം നേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കള്ളവോട്ട് വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലപ്രദമായി ഇടപെട്ടില്ലെന്നും ലീഗ് കുറ്റപ്പെടുത്തി.