Connect with us

Kerala

പറവൂരില്‍ വൃദ്ധനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണ കാരണം പൊറോട്ട

Published

|

Last Updated

പറവൂര്‍: പൊറോട്ട കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങി ശ്വാസം മുട്ടി വയോധികന്‍ മരിച്ചു. പൂതക്കുളം വേപ്പാലംമൂട് സ്വദേശി തുളസീധരന്‍ പിള്ള(72)യാണ് മരിച്ചത്. ശാരദാമുക്കിന് ശമീപം ആക്രിക്കടയുടെ പുറകില്‍ ഞായറാഴ്ച രാവിലെയാണ് ശ്രീധരന്‍പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശ്രീധരന്‍ പിള്ളയുടെ പുരികത്തിന് താഴെ മുറിവ് കണ്ടെത്തിയതിനാല്‍ ആദ്യം കൊലപാതകമാണെന്ന് സംശയം തോന്നി.തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസും
വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മാര്‍ട്ടത്തിലാണ് പൊറോട്ട തൊണ്ടയില്‍ കുരുങ്ങിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്.

---- facebook comment plugin here -----

Latest